ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിലെ മുൻനിര താരങ്ങളായ റാഫേൽ നദാലും റോജർ ഫെഡററും ഇന്ന് പ്രീക്വാർട്ടർ മത്സരത്തിനിറങ്ങും.
നാലാം റൗണ്ടിൽ പോർച്ചംഗലിന്റെ യാവോ സൗസയാണ് നദാലിന്റെ എതിരാളി. ഫെഡറർ 17-ാം സീഡ് ഇറ്റാലിയൻ താരം ബ്രെറ്റീനിയെ നേരിടും. ടോപ് സീഡുകളായ നൊവാക്ക് ജോക്കോവിച്ച് ഹുംബർട്ടിനെയും ആഷ്ലി ബർട്ടി റിസ്കെയെയും നേരിടും. വനിതാ വിഭാഗം പ്രീക്വാർട്ടറിൽ സെറീന വില്യംസ് 30-ാം സീഡ് കാർലോ സുവാരേസ് നാവാരോയെ നേരിടും. ഏഴാം സീഡ് സിമോണ ഹാലെപ്പിന് അമേരിക്കൻ അട്ടിമറി താരം കോകോ ഗൗഫുമായാണ് മത്സരം