വിരാട് കൊഹ്ലിയും കേൻവില്യംസണും യഥാക്രമം ഇന്ത്യയെയും ന്യൂസിലൻഡിനെയും നയിച്ച് ലോകകപ്പിന്റെ സെമിഫൈനലിൽ എതിരിടാനിറങ്ങുന്നത് ഇതാദ്യമായല്ല. 2008 ലെ അണ്ടർ 19 ലോകകപ്പിലാണ് ഇവർ ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. അന്ന് കൊഹ്ലിക്കായിരുന്നു ജയം. അത്തവണ ഇന്ത്യ കിരീടം നേടുകയും ചെയ്തു.