india-

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിന് ഭീഷണിയായി നേരിയ മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. മത്സരത്തിനിടെ നേരിയ മഴ പെയ്യുമെന്നാണ് പ്രവചനം. എന്നാൽ ആകാശം മേഘാവൃതമായിരിക്കുമെങ്കിലും കനത്ത മഴ ഉണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-ന്യൂസിലൻഡ് മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

എന്നാൽ കനത്ത മഴ പെയ്താലും ഇതിൽ ആരാധകർക്ക് പേടിക്കേണ്ട കാര്യമില്ല. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനങ്ങളുള്ളതിനാൽ മഴമൂലം മത്സരം മാറ്റിവെക്കേണ്ടിവന്നാലും തൊട്ടടുത്ത ദിവസം പൂർത്തിയാക്കും. വീണ്ടും മഴ കളി തടസപ്പെടുത്തുകയാണെങ്കിൽ ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കേണ്ടി വരും.

മഴമൂലം ഏറ്റവും കൂടുതൽ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന ലോകകപ്പ് ടൂർണമെന്റാണ് ഇംഗ്ലണ്ടിൽ ഈ വർഷം നടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പല മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചത് ചില ടീമുകളുടെ മുന്നേറ്റത്തെപ്പോലും ബാധിച്ചിരുന്നു.