യു.കെയിലെ എൻ.എച്ച്.എസ് ഹോസ്പിറ്റലിലേക്ക് 2000 നഴ്സുമാർക്ക് അവസരമുണ്ട്. റിക്രൂട്ട്മെന്റ് സൗജന്യം . ജനറൽ നഴ്സിങ്ങോ, ബിഎസ്ഇ നഴ്സിങ്ങോ പഠിച്ചവർക്ക് അപേക്ഷിക്കാം. ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാർക്കും അവസരമുണ്ട്. IELTS പരീക്ഷയിൽ റൈറ്റിംഗ് 6.5 ബാക്കി എല്ലാ വിഷയത്തിലും 7 ബാൻഡ് കിട്ടിയവർക്കും അല്ലെങ്കിൽ OET പരീക്ഷയിൽ എല്ലാ വിഷയത്തിലും ബി കിട്ടിയവർ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റാഫ് നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻ എച്ച് എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, വാർഷിക അവധിയും, ഓവർടൈം അവസരവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. കൂടാതെ എൻഎംസി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള മുഴുവൻ സഹായവും റിക്രൂട്ട്മെന്റിന്റെ മുഴുവൻ ചിലവും ഹോസ്പിറ്റൽ തന്നെ നൽകുന്നതാണ്. UK ലുള്ള BGM Consultancy UK Ltd (www.nursingjobsnow.co.uk) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്മെന്റ് ചുമതല. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നിങ്ങളുടെ സിവിയും പാസ് പോർട്ട് കോപ്പിയും nhs@nursingjobsnow.co.uk എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.India Mob : +91 99478 45461.
അൽമരൈ
സൗദിയിലെ ഏറ്റവും വലിയ പാൽ കമ്പനിയായ അൽമരൈ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സൗദിയിൽ ഹെഡ് ഒഫ് ട്രഷറി ആൻഡ് ഫിനാൻഷ്യൽ റിസ്ക്ക് , ഗ്രൂപ്പ് ഇൻവെസ്റ്റർ റിലേഷൻ മാനേജർ, ട്രെയിനിംഗ് കോഡിനേറ്റർ, പ്രോഗ്രാമർ, പ്രോഡക്ട് ഗ്രൂപ്പ് മാനേജർ, ഡിമാൻഡ് ഫോർകാസ്റ്റ് അനലിസ്റ്റ്, സപ്പോർട്ട് അനലിസ്റ്റ്, ഐടി അക്കൗണ്ട് മാനേജർ, റീജണൽ ഫാം മെയിന്റനൻസ് മാനേജർ, ഫാം മെയിന്റനൻസ് സ്പെഷ്യലിസ്റ്റ്, സീനിയർ ഫംഗ്ഷണൽ അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ്. കുവൈറ്റിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ് (സെയിൽസ്) എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :https://www.almarai.com/. വിശദവിവരങ്ങൾ: https://jobsindubaie.com.
അലെംകോ കമ്പനിയിൽ
ദുബായിലെ അലെംകോ കമ്പനിയിൽ അവസരങ്ങൾ. ഇലക്ട്രീഷ്യൻ, പൈപ്പ് ഫിറ്റർ, പ്ളമ്പർ തസ്തികകളിലാണ് ഒഴിവ്. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.പ്രായ പരിധി : 40 .മികച്ച ശമ്പളം, സൗജ്യന്യ താമസം. ഇന്നും നാളെയുമാണ് അഭിമുഖം നടക്കുക. ഇന്ന് കൊച്ചിയിലും നാളെ കൊല്ലത്തുമാണ് അഭിമുഖത്തിന് ഏത്തേണ്ടത്. കമ്പനി വെബ്സൈറ്റ് : alemco.ae/വിശദവിവരങ്ങൾ: https://thozhilnedam.com
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഐടി ഡിപ്പാർട്ട്മെന്റ്, എച്ച് ആർ ഡിപ്പാർട്ട്മെന്റ്, പർച്ചേസ് ഡിപ്പാർട്ട്മെന്റ്, മാർക്കെറ്റിംഗ് ഡിപ്പാർട്ട്മെന്റ്, റിസപ്ഷൻ, സെക്യൂരിറ്റി, അഡ്മിനിസിട്രേറ്റീവ് അസിസ്റ്റന്റ്, ഓഫീസ് ബോയ്, ക്ളീനർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജർ, കാഷ്യർ, അക്കൗണ്ടിംഗ് ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :https://www.sewa.gov.aeവിശദവിവരങ്ങൾ: https://jobsindubaie.com.
സ്കൂൾ ബസ് ഡ്രൈവർ
യു.എ.ഇയിൽ സ്കൂൾ ബസ് ഡ്രൈവർ ആകാം. 10 ഒഴിവുകളുണ്ട്. പ്രായ പരിധി : 45. യോഗ്യത: പത്താംക്ളാസ് / പ്ളസ് ടു. യുഎഇ ലൈസൻസ് നേടിയിരിക്കണം. താമസസൗകര്യമുണ്ട്. രണ്ട് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ: https://thozhilnedam.com.
ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ എയർവെയ്സിനു കീഴിലുള്ള ഖത്തർ ഏവിയേഷൻ സർവീസസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എൻജിനീയറിംഗ് സർവീസ് പ്ളാനിംഗ് കോഡിനേറ്റർ, ജിഎസ്ഇ ടെക്നീഷ്യൻ, ഷോപ് ടെക്നീഷ്യൻ, വർക്ക്ഷോപ് അസിസ്റ്റന്റ്, ക്യാബിൻ അപ്പിയറൻസ് ഓഫീസർ, ക്യാബിൻ അപ്പിയറൻസ് ഏജന്റ്, എയർക്രാഫ്റ്റ് അപ്പിയറൻസ് ടീം ലീഡർ, ക്യാബിൻ അപ്പിയറൻസ് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.qataraviation.com. വിശദവിവരങ്ങൾ:https://jobsindubaie.com
യുനിലിവർ കമ്പനി
യുനിലിവർ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ: മെയിന്റനൻസ് മെക്കാനിക്, ഫിനാൻസ് ഇന്റേൺ, കസ്റ്റമർ ഡെവലപ്മെന്റ് ഇന്റേൺഷിപ്, ഡാറ്റ സയൻസ് ഇന്റേൺഷിപ്. യുഎഇ: സെയിൽസ് എക്സിക്യൂട്ടീവ്, ഡിമാൻഡ് ക്രിയേഷൻ സെയിൽസ് സൂപ്പർവൈസർ, യൂട്ടിലിറ്റി ടെക്നീഷ്യൻ, മർച്ചെൻഡൈസർ,അക്കൗണ്ട്സ് അസിസ്റ്റന്റ്. സൗദി: ഗ്രാഡ്വേറ്റ് കസ്റ്രമർ ഡെവലപ്മെന്റ്, ഗ്രാഡ്വേറ്റ് സപ്ളൈ ചെയിൻ, ഗ്രാഡ്വേറ്റ് ഫിനാൻസ് എന്നി തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.unilever.com/വിശദവിവരങ്ങൾ:https://omanjobvacancy.com
മസ്ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായിലെ മസ്ക്കറ്റ് ഇന്റർനാഷ്ണൽ എയർപോർട്ട് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ വൈസ് പ്രസിഡന്റ്, സിസ്റ്രം മാനേജർ, പ്രോഗ്രാം ആൻഡ് പെർഫോമൻസ് മാനേജർ, ഹെഡ് ഒഫ് ഇഎംസി, കോർപ്പറേറ്റ് പോർട്ട്ഫോളിയോ മാനേജ്മെന്റ് ഓഫീസ് സീനിയർ സ്പെഷ്യലിസ്റ്റ്, അസറ്റ് പെർഫോമൻസ് എൻജിനീയർ, വെഹിക്കിൾ ആൻഡ് പ്ലമ്പംഗ് ടെക്നീഷ്യൻ, ഇഎംസി ഓപ്പറേറ്റർ, സേഫ്റ്റി മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് :www.muscatairport.co.om/വിശദവിവരങ്ങൾ: https://omanjobvacancy.com
ജെറ്റ് എയർവേസ്
ദുബായിലെ ജെറ്റ് എയർവേസ് ക്യാബിൻ ക്രൂ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ് : www.jetairways.com.വിശദവിവരങ്ങൾ:https://omanjobvacancy.com
ഡബിൾ ട്രീ ഹോട്ടൽസ്
ദുബായിലെ ഡബിൾട്രീഹോട്ടൽസിൽ വിവിധ തസ്തികകളിൽ ഒഴിവ്. പിഎം സെർവർ, വാലറ്റ്, ബാങ്ക്വെറ്റ് ബാർടെൻഡർ, ഫ്രന്റ് ഡെസ്ക് ഏജന്റ്, ഗസ്റ്റ് സർവീസ് ഏജന്റ്, കുക്ക്, റൂം അറ്റന്റർ, ഗസ്റ്റ് സർവീസ് ഏജന്റ്, എക്സിക്യൂട്ടീവ് ഷെഫ്, പാർട് ടൈം ഹൗസ് കീപ്പർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :
doubletree3.hilton.com/DoubleTree. വിശദവിവരങ്ങൾ: https://jobsindubaie.com
മൗച്ചൽ കമ്പനി
ദുബായിലെ മൗച്ചൽ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.എ.ഇ, യു.കെ, യു.എസ്.എ, സൗദി, ഖത്തർ, സ്വീഡൻ ,മലേഷ്യ, സിംഗപ്പൂർ, ജർമ്മനി , ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. ടെക്നീഷ്യൻ, എൻജിനിയർ, ഹൈവേ എൻജിനിയർ, ട്രാൻസ്പോർട്ട് മോഡ്ലർ, കാഡ് ടെക്നീഷ്യൻ, മെറ്റീരിയൽ ടെസ്റ്റിംഗ് ടെക്നീഷ്യൻ , സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, പ്രൊജക്ട് എൻജിനീയർ, ട്രാൻസ്പോർട്ട് അനലിസ്റ്റ്, സീനിയർ ഷെഡ്യൂളർ, പ്രൊജക്ട് കൺട്രോൾ മാനേജർ, സീനിയർ എൻവിറോൺമെന്റൽ കൺസൾട്ടന്റ്, സീനിയർ ആർടിഒ, സീനിയർ ഡിസൈൻ എൻജിനിയർ, ഹെഡ് അഡ്വൈസർ, സിവിൽ എൻജിനിയർ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.mouchel.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com
ഹയർ കോളേജസ് ഒഫ് ടെക്നോളജി
യുഎഇയിലെ ഹയർ കോളേജസ് ഒഫ് ടെക്നോളജി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ - ഈവന്റ് മാനേജ്മെന്റ്, അസിസ്റ്റന്റ് മാനേജർ ഇൻഡസ്ട്രി ലെയ്സൺ, ഡയറക്ടർ- ഫെസിലിറ്റി മാനേജ്മെന്റ്, എക്സിക്യൂട്ടീവ് ഡീൻ- കംപ്യൂട്ടർ ഇൻഫർമേഷൻ സയൻസ് ആൻഡ് അപ്ലൈഡ് മീഡിയ, എക്സിക്യൂട്ടീവ് ഡീൻ, മാനേജർ - ഇന്നൊവേഷൻ സ്പെസസ്, സീനിയർ മാനേജർ, അഡ്ജക്ട് ഫാക്കൽറ്റി എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ് :www.hct.ac.ae/en/ വിശദവിവരങ്ങൾ:https://jobsindubaie.com