മധുരത്തിന്റ അമിത ഉപയോഗം ആരോഗ്യത്തിന് പലതരം ദോഷങ്ങളുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കുന്നതിൽ പഞ്ചസാരയ്ക്കും മധുര പലഹാരങ്ങൾക്കുമുള്ള പങ്ക് അധികമാർക്കും അറിയാനിടയില്ല. ഇവ മാത്രമല്ല, കൃത്രിമ മധുരപാനീയങ്ങളും ദോഷകരമാണ്.
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുന്നു. മധുരപലഹാരങ്ങളിലൂടെ എത്തുന്ന കൊഴുപ്പ് ശരീരത്തിലടിയുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ശരീരത്തിന്റെ മടക്കുകളിലും കഴുത്തിലും കറുപ്പുനിറം വ്യാപിക്കുന്നത് പലരെയും അലട്ടുന്ന കാര്യമാണ്. ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയും മധുരപലഹാരങ്ങളും ഒഴിവാക്കി നോക്കൂ, വ്യത്യാസം അറിയാം. ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം ആഗ്രഹിക്കുന്നവർ പഞ്ചസാരയെയും മധുരപലഹാരങ്ങളെയും അകറ്റി നിറുത്തുക. ഇതിന് പുറമേ മധുരത്തിന്റെ അമിത ഉപയോഗം മുടിയുടെ സൗന്ദര്യവും ആരോഗ്യവും ഇല്ലാതാക്കുകയും അമിതമായ മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.