accident

ന്യൂഡൽഹി: ആഗ്രയ്ക്കടുത്ത് യമുന എക്സ്പ്രസ് ദേശീയ പാതയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

കൈവരിയിൽ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.