consumption-by-95-percent

കടുത്ത വരൾച്ചയാണ് രാജ്യം നേരിട്ടത്. ഇപ്പോഴും കുടിവെള്ളത്തിനുപോലും ക്ഷാമമുള്ള സ്ഥലങ്ങളുണ്ട്. ഇന്ത്യയിൽ ഏറ്റവും വലിയ തോതിൽ ജല പ്രതിസന്ധി നേരിടുന്ന നഗരങ്ങളിലൊന്നാണ് ചെന്നെെ. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാ മി‌സ്‌‌‌റ്ര്‌‌‌ കമ്പനി.

മഴയുടെ കുറവു മൂലം കിണറുകൾ വരണ്ടു, ജലാശയങ്ങളും വരണ്ടുണങ്ങി. ഇതുതന്നെയാണ് ചെന്നെെയിലെ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് വിദഗ്ധർ പറയുന്നു. 2020ാടെ ഭൂഗർഭജലം തീർന്നുപോകാൻ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ചെന്നൈ. ഇവിടുത്തെ ജനങ്ങൾക്ക് ദിനംപ്രതി വെള്ളം കണ്ടെത്തുന്നതുതന്നെ മണിക്കൂറുകൾ ക്യു നിന്നാണ്.

എന്നാൽ ഇതിനൊക്കെ പ്രതിവിധിയുമായാണ് സബാരി ടെറസ് എന്ന ആശയം രൂപവത്കരിച്ചത്. കടുത്ത ജലക്ഷാമത്തെ എങ്ങനെ നേരിടാം എന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മഴ വെള്ളം സംഭരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 2017ലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. എല്ലാ ടെറസിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ 30,​000 ലിറ്റർ വെള്ളം ശേഖരിച്ചു.

എന്നാൽ,​ ക്വാ മിസ്റ്റ് പുതിയതായി കൊണ്ടു വന്നത് മഴവെള്ള സംഭരണം മാത്രമല്ല. ജല ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതരത്തിലുള്ളതാണ് കൊണ്ടു വന്നിട്ടുള്ളത്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ടാപ്പിലൂടെ ജലം എങ്ങനെ ആവശ്യപ്രകാരം മാത്രമായി ഉപയോഗിക്കാം എന്നും കാണിച്ചുതരുന്നു. സ്പ്രേ ചെയ്യുന്ന രീതിയിൽ വെള്ള ഉപയോഗിക്കുന്ന രീതിയാണിത്. ഇതുവഴി ജലം അമിതമായി പാഴാകുന്നില്ല. 95% വെള്ളം ഇതിലൂടെ ലാഭിക്കാം എന്നാണ് കമ്പനിയുടെ വാദം.

chennai-company

ക്വാ മിസ്‌‌‌‌റ്റ്‌ എങ്ങനെ പ്രവർത്തിക്കും

1-സാധാരണ വാട്ടർ ടാപ്പിൽ മിനിറ്റിൽ ആറ് ലിറ്റർ മുതൽ 10 ലിറ്റർ വരെ വെള്ളം പുറത്തുവിടുന്നു. എന്നാൽ,​ ക്വ മിസ്റ്റ് ഉപയോഗിക്കുമ്പോൾ 600 മില്ലി വരെ കുറയ്ക്കുന്നു.

2-ഓരോ തവണയും കൈ കഴുകുമ്പോൾ 300 മില്ലി വെള്ളം പാഴാക്കുന്നു. ഒരു ശരാശരി വ്യക്തി വർഷത്തിൽ 2000 തവണ കൈ കഴുകുമ്പോൾ ക്വാ മിസ്റ്റിലൂടെ 95% വരെ വെള്ളം ലാഭിക്കുന്നു.

3-ഇതിന് ഒരു ചെറിയ നാളം ഘടിപ്പിച്ചിട്ടുണ്ട് അതിൽ 1 മില്ലീമീറ്റർ ദ്വാരമുള്ള ഒരു ത്രികോണാകൃതിയിലുള്ള തൊപ്പിപൊലുള്ളവ ഫിറ്റ് ചെയ്ത് വച്ചിട്ടുണ്ട്. ഇതിലൂടെ വെള്ളം ലാഭിക്കും.

4- ക്വാമിസ്‌‌റ്റ്‌ ജല ഉപയോഗം മാത്രമല്ല വാട്ടർ ബില്ലും കുറയ്ക്കുന്നു.

5- ഈ ഉപകരണം വാട്ടർ ടാപ്പിൽ ഘടിപ്പിക്കാനും എളുപ്പമാണ്. ഒരു വാഷറിനൊപ്പം ടാപ്പിലേക്ക് യോജിക്കുന്ന ലീഡ് ഫ്രീ ബ്രാസ് എയറേറ്റർ ഇതിൽ ഫിറ്റ് ചെയ്താൽ മതി.

കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ ഇക്കഴിഞ്ഞ രണ്ട് മാസത്തിലാണ് ഈ ഉപകരണം ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടതെന്ന് ഉപകരണത്തിന്റെ സ്ഥാപകൻ അരുൺ സുബ്രമണ്യം പ്രമുഖ മാദ്ധ്യമത്തോട് പറ‌ഞ്ഞു. അടുക്കളയിൽ പാഴാകുന്ന ജലത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഉപകരണം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ​ ഈ ഉപകരണം സ്വന്തമായി തന്നെ ഘടിപ്പിക്കാമെന്നനും ഒരു പ്ലംബറുടെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഉപകരണത്തിന്റെ ഒരു പോരായ്മ എന്നത് വെള്ളത്തിന് ഉയർന്ന മർദ്ദം ആവശ്യമാണ് എന്നതാണ്.