തിരുവനന്തപുരം: മൂകാംബിക ക്ഷേത്രദർശനം നടത്തിയതിന്റെ പേരിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌ത് സി.പി.എം. വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ ബേബിയെയാണ് ക്ഷേത്രദർശനം നടത്തിയതിന്റെ പേരിൽ ആറുമാസത്തേക്ക് സി.പി.എം സസ്‌പെൻഡ് ചെയ്‌തത്. പാർട്ടി അംഗത്വത്തിൽ നിന്നാണ് ഏരിയാ കമ്മിറ്റി ബേബിയെ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനവും, അച്ചടക്ക ലംഘനവും നടത്തിയെന്നാണ് ബേബിക്കെതിരെ പാർട്ടി ചുമത്തിയിരിക്കുന്ന കുറ്റം. യാതൊരു വിശദീരണം ചോദിക്കാതെയാണ് തനിക്കെതിരെ പാർട്ടി നടപടിയെടുത്തതെന്ന് ബേബി പ്രതികരിച്ചു.