മുംബയ്: ബീഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്തേക്കും. മുംബയ് ഒാഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഇന്ന് 12മണിയോടെ ഹാജരായി. പീഡന പരാതിയിൽ ബിനോയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് മുംബയ് ദിൻഡോഷി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിർദ്ദേശമുണ്ട്.
അതേസമയം, പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതകരിക്കില്ലെന്നും ബിനോയ് പറഞ്ഞിരുന്നു.