1. കർണാടകത്തിൽ ഭരണ പ്റതിസന്ധി രൂക്ഷം. വിമതരെ അനുനയിപ്പിക്കാൻ കോൺഗ്റസ് മന്ത്റിമാരെല്ലാം രാജിവയ്ക്കും. കലാപകാരികളെ മെരുക്കാൻ സർക്കാർ സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങുന്നതായി വിവരം. ഉപമുഖ്യമന്ത്റി ജി പരമേശ്വരയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ആണ് ഇതു സംബന്ധിച്ച് തീരുമാനം ആയത്. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്റട്ടറി കെ.സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ ഉപമുഖ്യമന്ത്റിസ്ഥാനം രാജിവയ്ക്കാൻ തയ്യാർ എന്ന് ജി പരമേശ്വര
2. മുഖ്യമന്ത്റി എച്ച്. ഡി കുമാരസ്വാമിയും എച്ച.് ഡി ദേവഗൗഡയും കോൺഗ്റസ് നേതാക്കളുമായി ഇന്നലെ അർധരാത്റി വരെ ചർച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങൾ പരഗണിക്കാൻ തയ്യാറെന്ന് കുമാരസ്വാമി കോൺഗ്റസ് നേതാക്കളെ അറിയിച്ചതായാണ് സൂചന. നാളെ സ്പീക്കർ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാര ഫോർമുല ഉണ്ടാക്കാനാണ് നീക്കം.
3. രാജി പിൻവലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും വിമത എം.എൽ.എമാർ വ്യക്തമാക്കിയിരുന്നു. വിമത എം.എൽ.എമാർ ബംഗളൂരുവിൽ അൽപ സമയത്തിനകം യോഗം ചേരും. അതിനിടെ, കർണാടക സഖ്യസർക്കാരിലെ ഒരു എം.എൽ.എകൂടി രാജിവച്ചു. സ്വതന്ത്റ എം.എൽ.എ എച്ച്. നാഗേഷ് ആണ് രാജിവച്ചത്. കുമാരസ്വാമി സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചു
4. കർണാടകയിലെ പ്റതിസന്ധി കോൺഗ്റസ് ലോക്സഭയിൽ ഉന്നയിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്റമിക്കുന്നതായും ആരോപണം. വിഷയത്തിൽ അടിയന്തര പ്റമേയത്തിന് കോൺഗ്റസ് നൽകിയ നോട്ടീസിന് അനുമതി ഇല്ല. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് പാർട്ടി ആസ്ഥാനത്ത് ചേരും
5. സുപ്റീംകോടതി രജിസ്ട്റിക്ക് എതിരെ കടുത്ത നടപടിയുമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. സി.ബി.ഐയിലെയും ഡൽഹി പൊലീസിലെയും ഉദ്യോഗസ്ഥരെ രജിസ്ട്റിയിൽ നിയമിക്കും. നടപടി, കേസുകളുടെ പട്ടിക രജിസ്ട്റിയിൽ അട്ടിമറിക്കുന്നു എന്ന പരാതിയിൽ. ഉദ്യോഗസ്ഥരെ നിയമിക്കുന്നത്, രജ്സ്ട്റിയിലെ അഴിമതി തടയാനും അഴിമതി അന്വേഷിക്കാനും. ഇത്തരം ഒരു നടപടി സുപ്റീംകോടതി കൈക്കൊള്ളുന്നത് ഇത് ആദ്യമായി.
6. അനുകൂല വിധി വരാൻ ബെഞ്ചുകൾ മാറ്റുന്ന പ്റവണതയിലേക്ക് വരെ രജിസ്ട്റിയിൽ അട്ടിമറി ഉണ്ടായി. ഇത്തരം ദുഷ് പ്റവണതകൾ തടയാൻ ആണ് ചീഫ് ജസ്റ്റിസിന്റെ നടപടി. ഈ നടപടിയോടെ അഡീഷണൽ രജിസ്ട്റാർ, ഡെപ്യൂട്ടി രജിസ്ട്റാർ എന്ന പദവിയിലേക്ക് ഇനി ഡെപ്യൂട്ടേഷനിൽ സി.ബി.ഐയിലെയും ഡൽഹി പൊലീസിലെയും ഉദ്യോഗസ്ഥർ എത്തും.
7. അനിൽ അംബാനി കേസോടെ ആണ് രജിസ്ട്റിയിലെ അട്ടിമറി വലിയ ചർച്ചയ്ക്ക് വഴിവച്ചത്. കോടതി അലക്ഷ്യ കേസിൽ വ്യവസായി അനിൽ അംബാനി കോടതിക്ക് മുൻപിൽ ഹാജരാകണം എന്ന ഉത്തരവ് വെബ്‌സൈറ്റിൽ പ്റത്യക്ഷപ്പെട്ടപ്പോൾ ഹാജരാകേണ്ടതില്ല എന്നായിരുന്നു വന്നത്. ഇതിന് എതിരെ ജസ്റ്റിസുമാർ പരാതി പറഞ്ഞിരുന്നു. രജ്സ്ട്റിയിലെ ജീവനക്കാർക്ക് എതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി
8. പുതിയ കോൺഗ്റസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിൽ തുടങ്ങിയേക്കും. അഹമ്മദ് പട്ടേൽ ഉൾപെടെ എ.ഐ.സി.സിയിലെ പ്റബല വിഭാഗം മല്ലികാർജ്ജുൻ ഖാർഗയെ പരിഗണിക്കണം എന്ന നിലപാടിലാണ്. സുശീൽ കുമാർ ഷിൻഡേയെ പരിഗണിക്കുന്നതിനോട് രാഹുൽ ഗാന്ധിയോട് അടുപ്പമുള്ള നേതാക്കൾക്ക് താത്പര്യമില്ല. യുവനേതാക്കളായ സച്ചിൻ പൈലറ്റിനും, ജ്യോതിരാദിത്യ സിന്ധ്യക്കു വേണ്ടിയും വാദിക്കുന്നവരും ഉണ്ട്.
9. എ.ഐ.സി.സി ജനറൽ സെക്റട്ടറി സ്ഥാനത്ത് നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി ഈ കരുനീക്കത്തിന്റെ ഭാഗമാണെന്ന സൂചനയുണ്ട്. അതിനിടെ ബുധനാഴ്ച പ്റവർത്തക സമിതി ചേർന്നേക്കും. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽനിന്ന് രാജിവച്ചതിന് പിന്നാലെ കോൺഗ്റസിൽ രാജി തുടരുകയാണ്. ഏറ്റവും ഒടുവിൽ ജനറൽ സെക്റട്ടറി ജ്യോതിരാദിത്യ സിന്ധ്യയാണ് എ.ഐ.സി.സി ജനറൽ സെക്റട്ടറി സ്ഥാനം ഒഴിഞ്ഞത്.
10. നേരത്തെ മധ്യപ്റദേശ് കോൺഗ്റസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് കമൽനാഥ്, മുംബയ് കോൺഗ്റസ് അധ്യക്ഷൻ മിലിന്ദ് ദിയോറ എന്നിവരും രാജി സമർപ്പിച്ചിരുന്നു. ഇവർക്ക് പുറമെ, ഉത്തർപ്റദേശ് അധ്യക്ഷൻ രാജ് ബബ്ബർ, എഐസിസി ജനറൽ സെക്റട്ടറി ഹരീഷ് റാവത്ത്, എഐസിസി ഡെപ്യൂട്ടി ചെയർമാൻ വിവേക് തൻഗ, ഗോവ അധ്യക്ഷൻ ഗിരീഷ് ചോദൻകർ തുടങ്ങിയ പ്റധാന നേതാക്കളാണ് രാജി സമർപ്പിച്ചത്. കോൺഗ്റസ് അധ്യക്ഷ പദവി ലക്ഷ്യമിട്ടാണ് ദേശീയ നേതാക്കൾ രാജിവെക്കുന്നത് എന്നാണ് സൂചന