binoy-kodiyeri

മുംബയ്: ബീഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് മുംബയ് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് ബിനോയിയോട് രക്തസാമ്പിൾ ആവശ്യപ്പെട്ടതായാണ് വിവരം. അടുത്ത തിങ്കളാഴ്ചയോടെ രക്തസാമ്പിൾ എത്തിക്കാനാണ് പൊലീസ് നിർദ്ദേശം. അതേസമയം, ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി അറിയിച്ചു.

മുംബയ് ഒാഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഇന്ന് 12മണിയോടെ ഹാജരായിരുന്നു. പീഡന പരാതിയിൽ ബിനോയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് മുംബയ് ദിൻഡോഷി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിർദ്ദേശമുണ്ട്.