നിലമ്പൂർ: കെ.എസ്.ഇ.ബി. ഓവർസിയറെ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ ഓവർസിയറും തകഴി സ്വദേശിയുമായ കെ.ആർ ഹരി (47) യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കായംകുളം എം.എൽ.എ. യു. പ്രതിഭയുടെ മുൻ ഭർത്താവാണ് കെ.ആർ.ഹരി. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കഴിഞ്ഞവർഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു.
ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാൽ അയൽവാസികളാണ് ഓഫീസിലും പൊലീസിലും വിവരമറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.