kuwait

കുവൈറ്റ് സിറ്റി: കുവൈറ്റിലും ഇറാനിലും നേരിയ തോതിൽ ഭൂചനലം രേഖപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുവൈറ്റ് സിറ്റി മുതൽ സൽമിയെ മേഖല വരെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പരിഭ്രാന്തരാകേണ്ടെന്ന് കുവൈറ്റ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ഇറാനിൽ രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈറ്റിൽ അനുഭവപ്പെട്ടതെന്നാണ് ഔദ്യോഗകവൃത്തങ്ങൾ നൽകുന്ന സൂചന.