bjp-leader-wife

ലഖ്നൗ: യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും ഭാരതീയ ജനത യുവമോർച്ചാ നേതാവുമായ രാഹുൽ സിംഗിനെതിരെ ബന്ധുക്കൾ രംഗത്ത്. തന്റെ മകൾ സ്ത്രീധന പീഡനത്തിനിരയെന്ന് ആരോപിച്ചുകൊണ്ട് 28കാരിയായ സ്നേഹലതയുടെ അച്ഛൻ രംഗത്തെത്തി. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഫത്തേപൂരിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി വെടിയേറ്റ് മരിച്ചത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതൽ രാഹുൽ സ്ത്രീധനമായി കാർ ആവശ്യപ്പെടുകയാണെന്നും , ഇത് നൽകാത്തതിനാൽ മകളെ രാഹുൽ കൊലചെയ്യുകയായിരുന്നെന്ന് സ്നേഹലതയുടെ പിതാവ് രാജ്കുമാ‌ർ ആരോപിച്ചുകൊണ്ട് പൊലീസിൽ പരാതി നൽകി.

രാഹുലുൾപ്പെടെ ആറ്പേരെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്ട്ര‌ർ ചെയ്തിട്ടുണ്ട്. ദൗലത്പുരിലേക്കുള്ള യാത്രയ്ക്കിടെ തങ്ങളുടെ കാർ കൊള്ളസംഘം ആക്രമിച്ചുവെന്നും സ്‌നേഹലതയെ വെടിവെച്ചുവെന്നുമാണ് രാഹുൽ പോലീസിൽ മൊഴി നൽകിയത്. ഭാരതീയ യുവമോർച്ചയുടെ ജില്ലാ നേതാവാണ് ഇയാൾ.