bena-antony-fake-news

നടി ബീനാ ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. 'കരിയർ ജേർണൽ ഓൺലൈൻ' എന്ന പേരിലുള്ള ഓൺലൈൻ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നൽകിയിട്ട് ആഭ കർപാൽ എന്ന പേരാണ് സൈറ്റിൽ നൽകിയിരിക്കുന്നത്. ഓൺലൈൻ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് സൈറ്റിൽ പറയുന്നത്.

എന്നാൽ താനുമായി പ്രസ്‌തുത ഓൺലൈൻ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ബീനാ ആന്റണി കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും നടി വ്യക്തമാക്കി.

bena-antony-fake-news

അതേസമയം, ഇത്തരത്തിൽ ഓൺലൈൻ മുഖാന്തിരം വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാമെന്ന തരത്തിലുള്ള തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിച്ചുവരികയാണ്. 'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം' എന്ന പേരിൽ പത്രപരസ്യങ്ങൾ നൽകിയാണ് സൈബർ തട്ടിപ്പുകൾ നടക്കുന്നത്. ഡാറ്റ എഡിറ്റിംഗ്, ഡാറ്റ എൻട്രി, കോപ്പി പേസ്റ്റ്, ഓൺ ലൈൻ വർക്കുകൾ എന്നിങ്ങനെ കാണുന്ന പരസ്യങ്ങൾ 90 ശതമാനവും വ്യാജമാണെന്നെതാണ് സത്യം . വെറും ഫോൺ നമ്പറോ ഇമെയിൽ വിലാസമോ നൽകിയാവും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തട്ടിപ്പിൽ വീഴുന്നവരിൽ നിന്ന് സർവീസ് ചാർജെന്നോ,​ ആക്‌ടിവേഷൻ ഫീ എന്നൊക്കെ തരത്തിൽ പണം ഈടാക്കും. എറണാകുളം, കൊല്ലം, തിരുവനന്തപുരം,തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനം.