തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത നിരക്ക് കൂട്ടി. 6.8 ശതമാനമാണ് വർദ്ധിപ്പിച്ചത്. ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വർദ്ധനയുണ്ടാവില്ല. നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാന സർക്കാരിന് 902 കോടി രൂപ അധികവരുമാനം ലഭിക്കും.നിരക്ക് വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വർദ്ധിക്കും. മൂന്ന് വർഷത്തേക്കാണ് നിരക്ക് വർദ്ധന. ഇതിന് മുമ്പ് 2017ലാണ് അവസാനമായി വൈദ്യുത നിരക്ക് വർദ്ധിപ്പിച്ചത്.
അതേസമയം, നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളെ ഷോക്കടിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.