അവസാന കാലം വരെയും നല്ല ആരോഗ്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മനുഷ്യരും. ഇതിനായി പല മാർഗങ്ങളും ഓരോരുത്തരും സ്വീകരിക്കാറുമുണ്ട്. പലപ്പോഴും ഇത് ഉപയോഗം കാണാറില്ലെന്നതാണ് സത്യം. എന്നാൽ, അടുത്തിടെ ഗവേഷകർ നടത്തിയ ഒരു പഠനം ആരോഗ്യ രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നതാണ്. സ്ഥിരമായി സൈക്കിൾ സവാരി ചെയ്യുന്നവരിൽ ചുറുചുറുക്കും ആരോഗ്യവും കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തൽ.
55 മുതൽ 79 വരെ പ്രായമുള്ള സ്ഥിരമായി സൈക്കിൾ സവാരി നടത്തുന്ന 125 പേരെയാണ് ഗവേഷകർ പഠനങ്ങൾക്ക് വിധേയമാക്കിയത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ടി സെല്ലുകൾ ഇവരുടെ രക്തത്തിൽ ഉത്പാദിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതേ പ്രായത്തിലുള്ള മറ്റുള്ളവരിൽ ടി സെല്ലിന്റെ ഉത്‌പാദനം കുറവാണെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. മാത്രവുമല്ല ഇരുപത് വയസുള്ളയാളിന്റെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നത് പോലെയാണ് സൈക്കിൾ സവാരിക്കാരുടെ ശരീരത്തിലെ ടി സെല്ലുകൾ പ്രവർത്തിക്കുന്നതെന്നും ഗവേഷകർ മനസിലാക്കി. ഇതിന് പുറമെ സൈക്കിൾ സവാരി കൊണ്ടുള്ള ചില ഉപയോഗങ്ങൾ താഴെ പറയുന്നു.
ഹൃദയ സംബന്ധമായ രോഗങ്ങൾ കുറവായിരിക്കും.
ശാരീരികക്ഷമത കൂടുന്നതിനൊപ്പം രോഗപ്രതിരോധ ശേഷിയും വർദ്ധിക്കുന്നു
ജോയന്റുകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം
മാനസിക സംഘർഷങ്ങൾ കുറയുന്നു
ലൈംഗിക ജീവിതത്തിലും പുത്തനുണർവ്
ശരീരത്തിലെ കൊഴുപ്പ് കുറയുന്നു
അസ്ഥികൾക്ക് ബലം കൂടുന്നു
നല്ല ഉറക്കം കിട്ടുന്നു