news

1. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനം നിരക്ക് വര്‍ധനയാണ് വരുത്തി ഇരിക്കുന്നത്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. 2019-22 കാലത്തേക്കുള്ള വര്‍ധനവ് ആണിത്. കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക് നല്‍കേണ്ടതില്ല. അതേസമയം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപയുടെ വര്‍ധനവുണ്ടാകും.
2. 125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാല്‍ നിലവിലെ നിരക്കില്‍ നിന്നും 60 രൂപ അധികം നല്‍കേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 90 രൂപയുടെയും വര്‍ധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി 97 രൂപ അധികം നല്‍കണം. സാധാരണ കുടുംബം 100 യൂണിറ്റ് വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. അതിനാല്‍ രണ്ടു മാസം കൂടുമ്പോള്‍ വരുന്ന ബില്ലില്‍ 84 രൂപയുടെ വരെ വര്‍ധനവുണ്ടാകും
3. എം.എല്‍.എമാരുടെ കൂട്ടരാജിയോടെ തുലാസിലായ കര്‍ണാടകത്തില്‍ അവസാന അടവുമായി കോണ്‍ഗ്രസ്. മന്ത്രിസഭയിലെ 21 കോണ്‍ഗ്രസ് മന്ത്രിമാരും രാജിവച്ചു. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് എം.എല്‍.എമാരെല്ലാം മന്ത്രിപദം ഒഴിഞ്ഞത്, ഉപാധികള്‍ ഒന്നും മുന്നോട്ടു വയ്ക്കാതെ എന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ. ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവപ്പിച്ചത്, വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി
4. ഇതുവരെ കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും 14 എം.എല്‍.എമാരാണ് രാജിവച്ചത്. ജെ.ഡി.എസ് ഒപ്പം നിറുത്തിയ എച്ച് നാഗേഷ് ബി.ജെ.പിയിലേക്ക് പോയത്, സര്‍ക്കാരിനുള്ള പിന്തുണകൂടി പിന്‍വലിച്ച ശേഷം. അതേസമയം, കര്‍ണാടകയില്‍ ബി.ജെ.പിയുടെ അംഗബലം കേവല ഭൂരിപക്ഷത്തിലേക്ക്. 106 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതോടെ മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കണം എന്ന് ബി.ജെ.പി. എന്നാല്‍ ന്യൂനപക്ഷം ആയിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍


5. കലാപകാരികളെ മെരുക്കാന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിക്ക് ഒരുങ്ങുന്നതായി വിവരം. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് തീരുമാനം ആയത്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാര്‍ എന്ന് ജി പരമേശ്വര
6. സ്വാശ്രയ മെഡിക്കല്‍ ഫീസ് 10 ശതമാനം വര്‍ധിപ്പിച്ചതോടെ സ്വാശ്രയാ മെഡിക്കല്‍ കോളേജുകള്‍ക്ക് അരക്കോടി മുതല്‍ ഒരു കോടി വരെ അധിക നേട്ടം. 100 സീറ്റുള്ള സ്വാശ്രയാ കോളേജുകളില്‍ അര കോടി മുതല്‍ 60 ലക്ഷം രൂപവരെ ആണ് വാര്‍ഷിക ഫീസിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അധികമായി ലഭിക്കുക. 150 സീറ്റുള്ള മെഡിക്കല്‍ കോളേജുകളുടെ അധിക നേട്ടം മുക്കാല്‍ കോടി മുതല്‍ ഒരു കോടി വരെയാണ്
7. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഒഴിവാക്കി അദാനിക്ക് മാത്രമായി കരാര്‍ നല്‍കിയതിന് എതിരെ ജുഡീഷ്യല്‍ കമ്മിഷന്‍. ടെന്ററില്‍ അദാനി മാത്രം യോഗ്യത നേടിയ ശേഷം പദ്ധതിയില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതായി നിരീക്ഷിച്ച കമ്മിഷന്‍, ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടത് ആയിരുന്നു എന്ന് അഭിപ്രായപ്പെട്ടു
8. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി.ജെ.പിക്ക് പങ്കില്ല എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോണ്‍ഗ്രസില്‍ രാജി സമര്‍പ്പിക്കുന്ന ട്രെന്റിന് തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധി ആണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധര്‍ എന്നും രാജ്നാഥ് സിംഗ്
9. കനത്ത മഴയെ തുടര്‍ന്ന് മുംബയ് വിമാന താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കനത്ത മഴയാണ് മുംബയില്‍ ഉണ്ടായത്. അതേസമയം, ട്രെയിനുകള്‍ തടസം കൂടാതെ സര്‍വീസ് നടത്തുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുംബയില്‍ അടുത്ത 48 മണിക്കൂറില്‍ ഇടവിട്ടുള്ള കനത്ത മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം
10. ടാങ്കറുകള്‍ ആക്രമിച്ച് തര്‍ക്കാന്‍ ശേഷിയുള്ള നാഗ മിസൈലുകള്‍ വിജയകരമായി പരീകഷിച്ചു. രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച് എടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക വേദ മിസൈലാണ് നാഗ്
11. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് എതിരെ ആരോപണവുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആയ റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍. ഹാമിദ് അന്‍സാരി ഇറാനിലെ അംബാസിഡര്‍ ആയിരുന്നപ്പോള്‍ റോയുടെ വിവരങ്ങള്‍ പുറത്തു വിട്ടെന്ന് ആരോപണം. ഇത് ഉദ്യോഗസ്ഥരെ അപകടത്തില്‍ ആക്കി എന്നും എന്‍.കെ. സൂദ് ട്വിറ്ററില്‍ കുറിച്ചു
12. തോല്‍വി അംഗീകരിക്കാന്‍ ലയണല്‍ മെസി തയ്യാറാവണം എന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. ചിലിക്ക് എതിരായ മത്സരത്തില്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കേണ്ടി ഇരുന്നില്ല. മഞ്ഞ കാര്‍ഡ് ആയിരുന്നു നല്‍കേണ്ടത് എന്നും ടിറ്റെ പറഞ്ഞു. കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലെ അര്‍ജന്റീനയുടെ തോല്‍വിക്ക് ശേഷം ബ്രസീല്‍ ടീമിനും സംഘാടകര്‍ക്കും എതിരെ മെസി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുക ആയിരുന്നു ടിറ്റെ
13. ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും വിവാദത്തില്‍. വാര്‍ത്താ സമ്മേളനത്തിനിടെ താരം മാദ്ധ്യമ പ്രവര്‍ത്തകനുമായി കൊമ്പുകോര്‍ത്തു. കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജഡ്‌മെന്റല്‍ ഹെ ക്യാ എന്ന ചിത്രത്തലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം. വാര്‍ത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാദ്ധ്യമ പ്രവര്‍ത്തകനോട് കങ്കണ തട്ടികയറുക ആയിരുന്നു.