കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30 മുതൽ 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വിലക്കുറവുണ്ട്. വരുന്ന വിവാഹ സീസണിന് മുന്നോടിയായി,​ വിലയുടെ 10 ശതമാനം മുൻകൂർ നൽകി അഡ്വാൻസ് ബുക്കിംഗ് നടത്താനും അവസരമുണ്ട്.

ഉപഭോക്താക്കൾക്ക് മൂല്യത്തിൽ കുറവ് വരാതെ പഴയ സ്വർണാഭരണം വില്‌ക്കാനും മാറ്റിവാങ്ങാനുമുള്ള സൗകര്യം മലബാർ ഗോൾഡിന്റെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണവും കാരറ്റ് ആനലൈസർ ഉപയോഗിച്ച് പരിശുദ്ധി നോക്കിയാണ് തിരിച്ചെടുക്കുന്നത്. പഴയ സ്വർണം വില്‌ക്കുന്നവർ ആധാർ,​ പാൻ കാർഡുകൾ ഹാജരാക്കണം.

സ്വർണാഭരണം വാങ്ങിയതിന്റെ ബില്ല് ഉണ്ടെങ്കിൽ അതും ഹാജരാക്കണം. പഴയ സ്വർണം വിറ്റ് പണമായി ലഭിക്കേണ്ടവർക്ക് തുക ആർ.ടി.ജി.എസ് അല്ലെങ്കിൽ ചെക്ക് വഴി ലഭിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് കൃത്യമായ ബില്ല് നൽകുന്നുണ്ട്. ഇതിലൂടെ സ്വർണാഭരണങ്ങൾക്ക് ഇൻഷ്വറൻസ്,​ ബൈബാക്ക് ഗ്യാരന്റി,​ ആജീവനാന്ത മെയിന്റനൻസ് എന്നിവയും കമ്പനി ഉറപ്പുനൽകുന്നു.