kohli

ലീഡ്സ് : ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡുമായുള്ള ഇന്ത്യയുടെ പോരാട്ടം നാളെയാണ്. ഇന്ത്യയുടെ ഫൈനൽ പ്രവേശനം കാണാനായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും എത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിലെ ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അവസാന മത്സരം കാണാൻ ലീഡ്സിലും അനുഷ്ക എത്തിയിരുന്നു.

ലീഡ്സിലെത്തിയ അനുഷ്ക ശർമ്മയുമായി കോഹ്ലി ഭക്ഷണം കഴിക്കാനായി മലയാളി ഹോട്ടലിലാണ് എത്തിയത്. കേരള രുചിക്കൂട്ട് വിളമ്പുന്ന പ്രശസ്തമായ തറവാട് റസ്റ്റാറന്റിലേക്കായിരുന്നു താരദമ്പതികൾ എത്തിയത് ലീഡ്‌സിൽ മലയാളികൾ നടത്തുന്ന ഈ റസ്റ്ററന്റിൽ തനത് കേരള വിഭവങ്ങളെല്ലാം ലഭ്യമാണ്. വൈകിട്ട് 7 മണിയോടുകൂടിയാണ് കോഹ്‌ലിയും അനുഷ്കയും റസ്റ്റാറന്റിലെത്തിയത്. അപ്രതീക്ഷിതമായി എത്തിയ ഇരുവരെയും കണ്ട് ഹോട്ടലിലുള്ളവരും ഹോട്ടൽ നടത്തുന്നവരും ആദ്യമൊന്നു ഞെട്ടി.


റസ്റ്റാറന്റിലെ പ്രശസ്തമായ കാരണവർ മസാലദോശയാണ് കോഹ്‌ലി ആദ്യം ആവശ്യപ്പെട്ടത്. ഇരുവരും ആദ്യം കഴിച്ചത്. അതിനുശേഷം താലി മീൽസും കേരളത്തിന്റെ തനത് വിഭവമായ അപ്പവും മുട്ടറോസ്റ്റും കഴിച്ചു. ഭക്ഷണ ശേഷം ഹോട്ടലിലെ ജീവനക്കാർക്കും മറ്റുളളവർക്കും ഒപ്പം ഫോട്ടോയെടുത്താണ് ഇരുവരും മടങ്ങിയത്.

കോഹ്‌ലിയും ഇന്ത്യൻ ടീമും ഇതിന് മുൻപും ഈ ഹോട്ടലിൽ എത്തിയിട്ടുണ്ടെന്ന് ഹോട്ടലുടമ പാല സ്വദേശിയായ സിബി ജോസ് പറയുന്നു. 2014 ൽ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോഴാണ് കോഹ്‌ലി ആദ്യമായി തറവാട് റസ്റ്ററന്റിലെത്തി ഭക്ഷണം കഴിച്ചത്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി എത്തിയപ്പോഴും കോഹ്‌ലി ഇവിടെ വന്നിരുന്നു. കേരളീയ തനിമയുള്ള തറവാട് ഹോട്ടലിൽ കുത്തരി ചോറ് മുത> പൊറോട്ട വരെയുണ്ട്. കാരണവർ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.

📸 | @AnushkaSharma and @imVkohli with fans at Tharavadu Restaurant, Leeds earlier 💕 #Virushka pic.twitter.com/FzGc0BWxKT

— Anushka Sharma FC™ (@AnushkaSFanCIub) July 7, 2019


🎥 | @AnushkaSharma and @imVkohli at Tharavadu Restaurant, Leeds earlier 💕 #Virushka pic.twitter.com/luyGBbqreg

— Anushka Sharma FC™ (@AnushkaSFanCIub) July 7, 2019