nadal

ലണ്ടൻ: സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ പോർച്ചുഗൽ താരം ജാവോ സൗസയെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് നദാൽ ഏഴാം തവണ വിംബിൾഡൺ ക്വാർട്ടർ കളിക്കാൻ യോഗ്യത നേടിയത്. ബൗറ്രിസ്റ്ര അഗൗട്ടും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. വനിതാ സിംഗിൾസിൽ സെറീന വില്യംസ്, എലിന സ്വിറ്രോലിന, സ്ട്രൈക്കോവ, ഷാംഗ് ഷുയി (വിംബിൾഡണിൽ എത്തുന്ന ആദ്യ ചൈനീസ് താരം) എന്നിവരും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.