news

1. കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ജെ.ഡി.എസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. ബംഗളൂരുവിന് അടുത്തുള്ള ദേവനഹള്ളിയിലെ റിസോര്‍ട്ടിലേക്ക് ആണ് പോകുന്നത്. കൂടുതല്‍ എം.എ.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ആണ് ജെ.ഡി.എസ് നീക്കം. അതേസമയം വിമത എം.എല്‍.എമാരെ കാണാന്‍ ഡി.കെ.ശിവകുമാര്‍ മുംബയിലേക്ക് . വിമതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് യാത്ര. ശിവകുമാറിന്റെ വരവ് കണക്കിലെടുത്ത് എം.എല്‍.എമാരെ മാറ്റാനും നീക്കം. എന്നാല്‍ കര്‍ണാടകയിലെ മുഴുവന്‍ മന്ത്രിമാര്‍ രാജി വച്ചിട്ടും പ്രതികരിക്കാതെ വിമതര്‍. 10 വിമതര്‍ തങ്ങുന്നത് മുംബയിലെ ഹോട്ടലില്‍ എന്ന് വിവരം
2. അതേസമയം, വിമത എം.എല്‍.എമാര്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല എങ്കില്‍ എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആണ് നീക്കം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. ഇതില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കും എന്നാണ് മുന്നറിയിപ്പ്. വിമതരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല എന്നിരിക്കെ, നേതാക്കളെ അയോഗ്യരാക്കിയാല്‍ പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല




3 അതിനിടെ, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ മന്ത്രിസഭയിലെ 21 മന്ത്രിമാരും രാജിവയ്ച്ചു. മന്ത്രിസഭാ പുനസംഘടന എത്രയും വേഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് എം.എല്‍.എമാരെല്ലാം മന്ത്രിപദം ഒഴിഞ്ഞത്, ഉപാധികള്‍ ഒന്നും മുന്നോട്ടു വയ്ക്കാതെ എന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ. ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവപ്പിച്ചത്, വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി
4 ഇതുവരെ കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും 14 എം.എല്‍.എമാരാണ് രാജിവച്ചത്. ജെ.ഡി.എസ് ഒപ്പം നിറുത്തിയ എച്ച് നാഗേഷ് ബി.ജെ.പിയിലേക്ക് പോയത്, സര്‍ക്കാരിനുള്ള പിന്തുണകൂടി പിന്‍വലിച്ച ശേഷം. അതേസമയം, കര്‍ണാടകയില്‍ ബി.ജെ.പിയുടെ അംഗബലം കേവല ഭൂരിപക്ഷത്തിലേക്ക്. 106 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതോടെ മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കണം എന്ന് ബി.ജെ.പി. എന്നാല്‍ ന്യൂനപക്ഷം ആയിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.
5. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. എ.എസ്.ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തത് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം. നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി. ഇന്നു രാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.
6. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ സംഭവ ദിവസങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ക്രൈംബ്രാഞ്ച് ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. പലരുടെയും മൊഴികളില്‍ വൈരുധ്യവും കണ്ടെത്തിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
7. തൂക്കുപാലം ഹരിത ഫിനാന്‍സില്‍ നിന്നും രാജ്കുമാറിന്റെ വീട്ടില്‍ നിന്നും ശാലിനി, മഞ്ജു എന്നിവരുടെ പക്കല്‍ നിന്നും ലഭിച്ച രേഖകളില്‍ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് നെടുങ്കണ്ടം പൊലീസ് കണ്ടെത്തി ഇരുന്നത്. ഈ തുക കണ്ടു പിടിക്കുന്നതിനായി രാജ്കുമാറിനെ മൃഗീയമായി മര്‍ദിക്കുകയായിരുന്നു. ഒന്‍പത് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് കേസിലെ മറ്റു പ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്ത് വന്നതിന് പിന്നാലെ ആണ് അറസ്റ്റ് വേഗത്തിലാക്കിയത്.
8. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനം നിരക്ക് വര്‍ധനയാണ് വരുത്തി ഇരിക്കുന്നത്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. 2019-22 കാലത്തേക്കുള്ള വര്‍ധനവ് ആണിത്. കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക് നല്‍കേണ്ടതില്ല. അതേസമയം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപയുടെ വര്‍ധനവുണ്ടാകും.
9. 125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാല്‍ നിലവിലെ നിരക്കില്‍ നിന്നും 60 രൂപ അധികം നല്‍കേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 90 രൂപയുടെയും വര്‍ധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി 97 രൂപ അധികം നല്‍കണം. സാധാരണ കുടുംബം 100 യൂണിറ്റ് വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. അതിനാല്‍ രണ്ടു മാസം കൂടുമ്പോള്‍ വരുന്ന ബില്ലില്‍ 84 രൂപയുടെ വരെ വര്‍ധനവുണ്ടാകും. വൈദ്യുതി നിരക്ക് കൂട്ടിയത് പര്യാപ്തമല്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള. 7000 കോടി രൂപയുടെ കടം ബോര്‍ഡിന് ഉണ്ടെന്നും ചെയര്‍മാന്‍