mb-rajesh

പാലക്കാട്: രാഹുൽ ഗാന്ധിയെ സ്വന്തം സൈന്യം തന്നെ വഞ്ചിച്ച സൈന്യാധിപനെന്ന്‌ വിശേഷിപ്പിച്ച് സി.പി.എം നേതാവും മുൻ എം.പിയുമായിരുന്ന എം.ബി രാജേഷ്. ഈ അവസ്ഥയിലാണ് രാഹുൽ പിന്മടക്കം നടത്തുന്നതെന്നും രാഹുൽ ഗാന്ധിയുടെ രാജിക്കത്ത് പാർട്ടിക്കെതിരായ കുറ്റപത്രമാണെന്നും രാജേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. അധികാര മോഹത്താൽ അന്ധരായവരാണ് കോൺഗ്രസ് പാർട്ടിയിൽ ഉള്ളതെന്നും പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ അവർക്ക് മറ്റ് പോരാട്ടങ്ങൾ ഒന്നുമില്ലെന്നും രാജേഷ് തന്റെ കുറിപ്പിൽ ആരോപിക്കുന്നു.

തനിക്ക് രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദത്തെ കുറിച്ചും എം.ബി രാജേഷ് തന്റെ കുറിപ്പിൽ വാചാലനാകുന്നു. അദ്ദേഹത്തോട് വിയോജിക്കുമ്പോൾ തന്നെ അദ്ദേഹത്തിനെതിരെ നടന്നുകൊണ്ടിരുന്ന വ്യക്തി അധിക്ഷേപങ്ങളെ താൻ എന്നും വിമർശിച്ചിരുന്നു എന്നും രാജേഷ് വ്യക്തമാക്കി. രാഹുൽ എന്ന വ്യക്തിയല്ല പ്രശ്നമെന്നും ഒരു വ്യക്തിക്ക് മാറ്റാൻ സാധിക്കുന്നതല്ല കോൺഗ്രസിന്റെ വർഗ സ്വഭാവമെന്നും എം.ബി രാജേഷ് തന്റെ കുറിപ്പിൽ നിരീക്ഷിക്കുന്നു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ