crime

കോഴിക്കോട്: അഗതി മന്ദിരത്തിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവിനെ പൊലീസ് അറസ്റ്റുചെയ്തു. മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പുല്ലാളൂർ ചെരച്ചോറ മീത്തൽ മുഹമ്മദ് റാഫിയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

പള്ളിയിൽ നിന്നും മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ നിർബന്ധിച്ച് കാറിൽ കയറ്റുകയും ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പള്ളിക്ക് സമീപം ഇറക്കി വിട്ട് മടങ്ങുന്നതിനിടെ വിദ്യാർത്ഥി കാറിന്റെ നമ്പർ ശ്രദ്ധിക്കുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.

കുന്ദമംഗലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോൾ മൂന്ന് മാസം മുമ്പ് മുഹമ്മദ് റാഫിക്ക് ഇത് വാങ്ങിയതായി കണ്ടെത്തി. തുടർന്നാണ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ റാഫിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.