ന്യൂഡൽഹി: സംഗീതം പഠിക്കാൻ തന്നെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാട്ടുപാടി നന്ദി അറിയിച്ച് ഗായിക. താൻ കുട്ടി ആയിരിക്കുമ്പോഴാണ് നരേന്ദ്ര മോദിയെ ഗീത റാബ്രി ആദ്യമായി കാണുന്നത്. ഒരിക്കൽ ഒരു സ്‌കൂൾ വേദിയിൽ വച്ച് ഗാനം ആലപിക്കുമ്പോൾ മോദിയും ആ വേദിയിൽ ഉണ്ടായിരുന്നു. ഗീതയുടെ ആലാപനം കേട്ട മോദി സമ്മാനമായി 250 രൂപ നൽകുകയും സംഗീത പരിശീലനം തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു.
#WATCH Gujarati folk singer Geeta Rabari dedicates a song to Prime Minister Narendra Modi after meeting him at the Parliament pic.twitter.com/f1Nljc6U8O
— ANI (@ANI) July 8, 2019
മോദിയുടെ ഈ വാക്കുകളും ആ 250 രൂപയുമാണ് ഗീതയെ മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ചത്. ഇന്ന് ഗുജറാത്തിലെ അറിയപ്പെടുന്ന ഗായികയാണ് ഗീത റാബ്രി. ഗുജറാത്തിലെ അധഃകൃത വിഭാഗത്തിൽ ജനിച്ച റാബ്രി ഏറെ ബുദ്ധിമുട്ടിയാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. നാടോടി ഗാനങ്ങളും, ഭക്തി ഗാനങ്ങളുമാണ് ഗീത റാബ്രി സാധാരണ പാടുക.
'വനത്തിൽ താമസിക്കുന്ന മാൻധാരി വിഭാഗത്തിൽ പെട്ടയാളാണ് ഞാൻ. രാജ്യത്തെ പെൺകുട്ടികളെ പഠനത്തിൽ മുന്നോട്ട് കൊണ്ടുവരാനുള്ള ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന മോദി സർക്കാരിന്റെ പോസ്റ്റുകാർഡ് ഒരിക്കൽ എന്റെ അച്ഛന് ലഭിച്ചു. തുടർന്നാണ് അച്ഛൻ എന്നെ സ്കൂളിൽ വിടുന്നത്.' മാദ്ധ്യമങ്ങൾക്ക് മുൻപിൽ മോദിക്കുള്ള തന്റെ നന്ദി അറിയിച്ചുകൊണ്ടുളള ഗാനം ആലപിച്ച ശേഷം ഗീത റാബ്രി പറഞ്ഞു.