mg-sreekumar

മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ ​ഗാ​യ​ക​ൻ​ ​എം.​ജി.​ ​ശ്രീ​കു​മാ​ർ​ ​നാ​യ​ക​നാ​കു​ന്നു.​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​ശ്യാ​മ​പ്ര​സാ​ദാ​ണ് ​എം.​ജി.​ ​ശ്രീ​കു​മാ​റി​നെ​ ​നാ​യ​ക​നാ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
അ​റു​പ​ത് ​വ​യ​സ് ​പി​ന്നി​ട്ട​ ​ഒ​രു​ ​ഗാ​യ​ക​ന്റെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ല. ത​ന്റെ​ ​ആ​ത്മ​ക​ഥാം​ശ​മു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ലാ​ണ് ​നാ​യ​ക​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ത​യ്യാ​റാ​കു​ന്ന​തെ​ന്ന് ​എം.​ജി.​ ​ശ്രീ​കു​മാ​ർ​ ​'​സി​റ്റി​ ​കൗ​മു​ദി​"​യോ​ട് ​പ​റ​ഞ്ഞു.


പ്രീ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ജോ​ലി​ക​ൾ​ ​പു​രോ​ഗ​മി​ച്ച് ​വ​രു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​മ​റ്റ് ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​ന​മാ​യി​ ​വ​രു​ന്ന​തേ​യു​ള്ളൂ. റി​ലീ​സാ​യി​ട്ടി​ല്ലാ​ത്ത​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​തി​രക്കഥയി​ൽ കുക്കു സുരേന്ദ്രൻ സംവി​ധാനം ചെയ്ത എ​ന്റെ​ ​സ​ത്യാ​ന്വേ​ഷ​ണ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​എ​ന്ന​ചി​ത്ര​ത്തി​ൽ​ ​എം.​ജി.​ ​ശ്രീ​കു​മാ​ർ​ ​മു​ഴു​നീ​ള​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഫോ​ർ​ ​മ്യൂ​സി​ക്ക്‌​സി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​ഇ​ട്ടി​മാ​ണി​ ​മെ​യ്ഡ് ​ഇ​ൻ​ ​ചൈ​ന,​ ​റോ​ണി​ ​റാ​ഫേ​ലി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം,​ ​എം.​ ​ജ​യ​ച​ന്ദ്ര​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​പ​ട്ടാ​ഭി​രാ​മ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​എം.​ ​ജി.​ ​ശ്രീ​കു​മാ​ർ​ ​ഒ​ടു​വി​ൽ​ ​പാ​ടി​യ​ത്.