വേനൽ കടുക്കുമ്പോൾ മനസിൽ ആദ്യമെത്തുന്ന ഫലത്തിന്റെ പേരെന്തായിരിക്കും? സംശയമെന്താ, തണ്ണിമത്തൻ... ഇപ്പോൾ പാതയോരത്തും പഴക്കടകളിലും സ്റ്റാർ തണ്ണിമത്തനാണ്. വേനൽക്കാലത്ത് കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തണ്ണിമത്തൻ ഇറക്കുമതി ചെയ്യാറുണ്ട്.
എന്റെ വർഗം
കുക്കുർബിറ്റൈസ്യേ എന്ന കുടുംബത്തിലാണ് എന്റെ ജനനം. നിങ്ങൾ കറുമുറെ തിന്നുന്ന വെള്ളരി എന്റെ കുടുംബത്തിലാണ്. പക്ഷേ വെള്ളരിയിലുള്ളതിനെക്കാൾ ഇരുമ്പിന്റെ അംശം എന്റെ ശരീരത്തിലുണ്ട് കേട്ടോ!
ഉഷ്ണ കാലാവസ്ഥയിൽ ഞാൻ നന്നായി വളരും. തറയിൽ പടർന്നു ഞാൻ വളരും. ഡ ിസംബർ മുതൽ ഏപ്രിൽവരെയുള്ള കാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കുഴികളിൽ വിത്ത് പാകിയാണ് കൃഷി ചെയ്യാറ്. അന്തരീക്ഷത്തിലെ ഇൗർപ്പം പ്രധാനമാണ്. ഇടയ്ക്കെങ്ങാനും മഴ പെയ്താൽ എന്റെ രുചി കുറയും.
കട്ടിയുള്ള പച്ചത്തോട്. അതിനകത്തുള്ള ചുവന്ന മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. വെള്ളം കൂടുതലുള്ളതാണ് എന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടാണല്ലോ നിങ്ങൾ എന്നെ വേനൽക്കാലത്ത് ഏറെ ഇഷ്ടപ്പെടുന്നത്. വെള്ളം മാത്രമല്ല ജീവകങ്ങളായ എയും സിയും എന്നിലുണ്ട്. കൂടാതെ ധാതുക്കൾ ആന്റി ഒാക്സിഡന്റുകൾ, എന്നിവയും എന്നെ കഴിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു.
മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട കുമ്മടിക്ക
കുമ്മടിക്കാ എന്നത് എന്റെ മറ്റൊരു പേരാണ്. ചെറ്റുമ്മട്ടി എന്നും ഞാൻ അറിയപ്പെടാറുണ്ട്.
എന്നെ വെറുതെ കഴിച്ചാൽ തന്നെ എന്തൊരു രുചിയാണ്. ചിലയിടങ്ങളിൽ ഫ്രൂട്ട് സലാഡുകളിൽ എന്നെ ചേർക്കാറുണ്ട്.
ജന്മംകൊണ്ട്
സ്വദേശം ആഫ്രിക്കയാണ്. ലോകത്തെല്ലായിടത്തും ഞാനുണ്ട്. പുരാതന ഇൗജിപ്ഷ്യൻ കലയിൽ കാർഷിക രംഗത്തെ പഴമ കാണിക്കാൻ തണ്ണിമത്തന്റെ ചിത്രം കോറിയിട്ടിരുന്നു.
കുക്കുർബിറ്റേസിയ
ഗാഡ്സ് കുടുബം എന്നും അറിയപ്പെടുന്നു. പംപ്കിൻ, തണ്ണിമത്തൻ, വെള്ളരി, മത്തങ്ങ എന്നിവരൊക്കെ ഇൗ കുടുംബത്തിലാണ്. മിക്കവാറും ഏക വർഷികളാണിതിൽ. ആൺപൂവും പെൺപൂവും ഒരേ ചെടിയിലോ വ്യത്യസ്ത ചെടികളിലോ കാണപ്പെടുന്നു. ബെറി പഴങ്ങളുടെ പരിഷ്കൃതരൂപമായ പെപ്പോ തരത്തിൽപ്പെട്ട പഴങ്ങളാണിതിൽ.
ബെറി എന്നാൽ
മാംസളമായ പഴങ്ങൾ ഇവ ഉത്ഭവിക്കുന്നത് ഒരു ഏക അണ്ഡാശയമുള്ള പൂവിൽനിന്നാണ്.
തൊലിയും കുരുവും കളയല്ലേ!
ചില രാജ്യങ്ങളിൽ ഇവ രണ്ടും ഭക്ഷണമാക്കാറുണ്ട്.
എന്റെ ശരീരത്തിന്റെ 92 ശതമാനവും വെള്ളമായതിനാൽ വെയിലത്ത് നിങ്ങൾക്കുണ്ടാകുന്ന നിർജ്ജലീകരണത്തെ ചെറുക്കാൻ സഹായിക്കുന്നു.
വെള്ളരി
കത്തിരിക്ക, കക്കിരി എന്ന പേരുകളിലും അറിയപ്പെടുന്ന ഇത് നിലത്തുപടർന്ന് വളരുന്ന സസ്യമാണ്.
പോഷകത്തിൽ പിന്നിലാണെങ്കിലും ഇതിന്റെ സ്വാദ് കാരണം സാലഡുകളിലും വെറുതെ കഴിക്കാനും ഉപയോഗിക്കുന്നു. അച്ചാറുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
പലതരം വെള്ളരികൾ
നീണ്ടുരുണ്ട സ്വർണ നിറത്തിലുള്ള ഫലം. വിഷുക്കണി ഒരുക്കുന്നതിന് ഇത് ഉപയോഗിക്കാറുണ്ട്.
കക്കിരി അഥവാ മുള്ളൻ വെള്ളരി എന്ന പേരുകളിൽ അറിയപ്പെടുന്നു. ഇത് പച്ചയ്ക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.
ഉരുണ്ട ആകൃതിയിൽ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. കറികളുണ്ടാക്കാനും അച്ചാറുണ്ടാക്കാനും ഉപയോഗിക്കുന്നു.
പഴമായി ഉപയോഗിക്കുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു.
മരുപ്രദേശങ്ങളിൽ നന്നായി വളരുന്നു. ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്നു. സാലഡ് ഉണ്ടാക്കാനും മധുരപാനീയം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. അച്ചാറിടാനും ഉപയോഗിക്കുന്നു.
പലതരം സാലഡുകൾ
1. ഗ്രീൻ സാലഡ് (ഗാർഡൻ സാലഡ്)
പച്ചക്കറികൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്നു. വെജിറ്റബിൾ സാലഡ് എന്നും ഇതിനെ വിളിക്കുന്നു. തക്കാളി, കാരറ്റ്, ബീൻസ്, ഉള്ളി, റാഡിഷ്, അണ്ടിപ്പരിപ്പ് എന്നിങ്ങനെ പലതരം പച്ചക്കറികളും ഇലക്കറികളും ഇതിൽ ഉപയോഗിക്കുന്നു.
2. ഫ്രൂട്ട് സാലഡ്
പഴങ്ങൾ ഉപയോഗിച്ചുള്ള സാലഡ്
3. മെയിൻ കോഴ്സ് സാലഡ്
ഡിന്നർ സാലഡ് എന്നുവിളിക്കുന്നു. കടൽ വിഭവങ്ങൾ, കോഴിയിറച്ചി മുതലായവ ചേർക്കുന്നു. പലതരം സാലഡുകൾ ഇതിലുണ്ട്.
ജ്യൂസ്
പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലടങ്ങിയിരിക്കുന്ന ജലാംശമാണ് ജ്യൂസ്. പഴങ്ങൾ, പച്ചക്കറികൾ എന്നിവ പിഴിഞ്ഞോ മിക്സിയിൽ അടിച്ചോ അതിലെനീരിനെ വേർതിരിച്ചെടുക്കാം. ദാഹം ശമിപ്പിക്കാനും പോഷകത്തിനും ഉത്തമമായ ഒരു പാനീയമാണിത്.
വേനൽക്കാലമായാൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് പഴച്ചാറുകൾ തന്നെ. വിപണിയിൽ കുപ്പികളിലടച്ചും പഴച്ചാറുകൾ ലഭ്യമാണ്. കൂടുതൽ സമയം കേടുകൂടാതെയിരിക്കാൻ ഇതിൽ രാസപദാർത്ഥങ്ങൾ ചേർക്കുന്നു.
പഴങ്ങൾ കൂടാതെ കരിമ്പ്, മറ്റ് ഒൗഷധച്ചെടികൾ എന്നിവയിൽനിന്നും ചാറെടുക്കാറുണ്ട്.