അനു സിതാരയുടെ അനുജത്തി അനു സ്വനാര സലാം അഭിനയരംഗത്തേക്ക് .സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയിലൂടെയാണ് അനു സ്വനാരയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം.''ഹൊറർ സിനിമയാണിത്.ആദ്യവസാനം ദുരൂഹത ഉണർത്തുന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്"" അനു സ്വനാര സിറ്റി കൗമുദിയോട് പറഞ്ഞു.
കല്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി, മാപ്പിളപ്പാട്ട് ഇനങ്ങളിൽ സ്ഥിരം മത്സരാർത്ഥിയാണ്. ഇക്കൊല്ലവും പങ്കെടുക്കുന്നുണ്ട്. കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ച ക്ഷണത്തിൽ ലാൽ, ഭരത്, അജ്മൽ അമീർ, കൃഷ്, ദേവൻ, ബൈജു സന്തോഷ്, റിയാസ് ഖാൻ, സ്നേഹ അജിത് എന്നിവരാണ് മറ്റു താരങ്ങൾ.ശ്രീകുമാർ അരൂക്കുറ്റി രചന നിർവഹിക്കുന്ന സിനിമ ദഷാൻ മൂവി ഫാക്ടറി, റോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താനും റെജി തമ്പിയുമാണ്നിർമ്മിക്കുന്നത്. സിനിമയ്ക്ക് 40 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിട്ടുള്ളത്.