മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള 2016-ലെ സംസ്ഥാന പുരസ്കാരം നേടിയ മാൻഹോളിന് ശേഷം വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പിന്റെ ചിത്രീകരണം ഇന്ന് മണക്കാടും പരിസരങ്ങളിലുമായി നടക്കും.
ഇന്നലെ വരെ പൊന്മുടിയിൽ ചിത്രത്തിലെ ഒരു ഗാനരംഗമാണ് ചിത്രീകരിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ രജീഷ വിജയനും നിമിഷ സജയനുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നിമിഷ ജൂലായ് 14ന് ചിത്രത്തിൽ ജോയിൻ ചെയ്യും. ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ വേഷമാണ് നിമിഷ ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന സ്റ്റാൻഡ് അപ്പിന്റെ ചിത്രീകരണം ആഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് പൂർത്തിയാകും. ഉമേഷ് ഓമനക്കുട്ടനാണ് രചന നിർവഹിക്കുന്നത്. മാൻഹോളിന്റെ സഹ രചയിതാവായിരുന്നു ഉമേഷ്.
ഛായാഗ്രഹണം : തോബിൻ തോമസ്. സംഗീതം: വർക്കി. വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക് ഷൻ കൺട്രോളർ :എൽദോ സെൽവരാജ്, മേക്കപ്പ് പ്രദീപ് രംഗൻ.