സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വികൃതി എന്നു പേരിട്ടു. പുതുമുഖം വിൻസിയാണ് നായിക. ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ,ഇർഷാദ്, ജാഫർ ഇടുക്കി,മേഘനാഥൻ, മാമുക്കോയ, സുരഭി ലക് ഷമി, മെറീന മൈക്കിൾ, പൗളി വിത്സൻ എന്നിവരാണ് മറ്റു താരങ്ങൾ. മുപ്പതു ദിവസത്തെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ഇനി 12 ദിവസത്തെ ഷൂട്ടിംഗാണ് അവശേഷിക്കുന്നത്. അവസാന ഷെഡ്യൂൾ 19ന് കൊച്ചിയിൽ ആരംഭിക്കും.
കട്ട് 2 ക്രിയേറ്റ് പിക് ച്ചേഴ് സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക് ഷമി വാര്യർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വികൃതിയുടെ കാമറ ആൽബി നിർവഹിക്കുന്നു.അജീഷ് പി.തോമസ് കഥയും തിരക്കഥയും എഴുതുന്ന സിനിമയുടെ സംഭാഷണം ജോസഫ് വിജീഷും സനൂപും ചേർന്നാണ്.സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് ബിജിബാൽ സംഗീതം പകരുന്നു.