വിറ്റാമിൻ ബി12 ന്റെ അഭാവം അനാരോഗ്യത്തിനിടയാക്കും. നാഡീസ്തംഭനം, നാഡീ തകരാർ, ഓർമ്മശക്തി ഇല്ലാതാവുക, ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുക, മസിലുകൾക്ക് ബലമില്ലാതാവുക, ബാലൻസ് നഷ്ടപ്പെടൽ, വിഷാദരോഗം എന്നിവയാണ് പരിണിത ഫലങ്ങൾ.ക്ഷീണം, വിശപ്പില്ലായ്മ, ശ്വസനവേഗവും ഹൃദയമിടിപ്പും കൂടുക, ശ്വാസതടസം, സന്ധികളിൽ വേദന, നീര്, ചുവപ്പുനിറം, കൈകാലുകളിൽ തരിപ്പും മരവിപ്പും,ചുണ്ടിന്റെ കോണുകൾ പൊട്ടുക, നാവിന് അമിതമായ തടിപ്പ്, രുചിക്കുറവ് , കണ്ണ്, നഖം, ചർമം എന്നിവയിൽ മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വിറ്റാമിൻ ബി12 ന്റെ അഭാവം ശരീരത്തിൽ ഓക്സിജൻ സഞ്ചാരം കുറയ്ക്കും.
കരളിൽ കേന്ദ്രീകരിക്കപ്പെടുന്ന ജീവകമായതിനാൽ അമിത മദ്യപാനം ദോഷം ചെയ്യും. വിറ്റാമിൻ ബി12 കൂടുതൽ അടങ്ങിയിരിക്കുന്നത് മാംസാഹാരങ്ങളിലായതിനാൽ മത്സ്യം, മാംസം, മുട്ട, പാൽ എന്നിവ പൂർണമായി ഉപേക്ഷിച്ച വീഗൻ വിഭാഗം സസ്യാഹാരികൾ കൂടുതൽ ശ്രദ്ധിക്കണം. ബീഫ്, ചിക്കൻ, ടർക്കി, സാൽമൺ മൽസ്യം എന്നിവയിൽ ബി12 ധാരാളമുണ്ട്.