ടികടോക് വീഡിയോകൾക്ക് പ്രായഭേദമന്യേ ആരാധകരുണ്ട്. അതുപോലെത്തന്നെ ടിക്ടോക് വീഡിയോയുമായി എല്ലാ പ്രായത്തിലുള്ള ആളുകളും രംഗത്തെത്താറുണ്ട്. ഒരു മുത്തശ്ശിയുടേയും കൊച്ചു മകന്റെയും ടിക്ടോക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അക്ഷയ് പാർത്ഥ എന്ന യുവാവും മുത്തശ്ശിയുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മുത്തശ്ശിയുടെ മുഖത്തെ ഭാവങ്ങളാണ് സോഷ്യൽ മീഡിയയെ ഏറെ ആകർഷിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ് ഗാനങ്ങളുടെ വീഡിയോയാണ് ഇരുവരും ചെയ്തിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ അക്ഷയും മുത്തശ്ശിയും സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളായി. ധാരാളം ആളുകൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം...
ഇതുപോലെയുള്ള ധാരാളം ക്യൂട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അതേസമയം ടിക്ടോകിലൂടെ മോശമായ വീഡിയോകളും വരാറുണ്ട്. ഈ അപ്ലിക്കേഷൻ ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. സാധാരണക്കാരായ പലരെയും സെലിബ്രിറ്റികളാക്കിയതിൽ ഈ ആപ്ലിക്കേഷന് ഉള്ള പങ്ക് ചെറുതല്ല.