അമ്മ താരസംഘടനയുടെ ജനറൽബോഡി യോഗത്തിനിടെ നടൻ മോഹൻലാൽ "അടിച്ച് ചെകിട് പൊട്ടിക്കു"മെന്ന് പറഞ്ഞ തരത്തിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എന്നാൽ യഥാർത്ഥത്തിൽ മോഹൻലാൽ ആരോടാണ് ഇങ്ങനെ പറഞ്ഞത്? മീറ്റിംഗിനിടെ തന്റെ സഹതാരങ്ങളോടാണോ ഈ ഡയലോഗെന്ന് പലരും ചിന്തിച്ചു. എന്നാൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്.
പരിപാടിക്കു ശേഷം ആഘോഷത്തിനായി കൊണ്ടുവന്ന കേക്കിനെ കുറിച്ചായിരുന്നു മോഹൻലാൽ പറഞ്ഞത്. ആ കേക്കിൽ ചാരി നിൽക്കരുതെന്നായിരുന്നു ഡയലോഗ്. സഹപ്രവർത്തകരോട് തർക്കിക്കുന്ന രീതിയിലായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എറണാകുളത്ത് കൂടിയ മീറ്റിംഗിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കളും സഹപ്രവർത്തകരമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഇട്ടി മാണി മെയ്ഡ് ഇൻ ചെെന ചിത്രത്തിന്റെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ഓണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂവാരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ജിബി, ജോജു എന്നിവർ ചേർന്നാണ് സംവിധാനം.