അതിശയിക്കുന്ന വിലക്കുറവുമായി ആമസോൺ പ്രൈം ഡേ വീണ്ടും. ജൂലായ് 15, 16 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന പ്രൈം ഡേയിൽ എല്ലാത്തരത്തിലുള്ള പ്രോഡക്‌ടുകളും വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പ്രൈം മെമ്പർമാർക്ക് മാത്രം ലഭ്യമാകുന്ന ചില ഓഫറുകൾ ഇതിനോടകം തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമെ ഡിസ്‌ക്കൗണ്ട് നിരക്കിൽ ലഭ്യമാകുന്ന 10 സ്‌മാർട്ട് ഫോണുകളുടെ പട്ടികയും കമ്പനി പുറത്തിറക്കി. എന്നാൽ ഇവയ്‌ക്ക് എത്ര രൂപ ഡിസ്‌കൗണ്ട് നൽകുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. പുതിയ സ്‌മാർട്ട് ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ പരിഗണിക്കാവുന്ന 10 ഫോണുകളുടെ പേരുകൾ താഴെ പറയുന്നു.
1.ആപ്പിൾ ഐഫോൺ 10ആർ
ആമസോണിന്റെ പ്രൈംഡേയിൽ കമ്പനി വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന ഫോണുകളിൽ ഏറ്റവും ശ്രദ്ധേയം ആപ്പിളിന്റെ ഐഫോൺ 10ആർ ആണെന്ന് നിസംശയം പറയാം. ഐഫോൺ 10ആർന്റെ 64 ജി.ബി വേരിയന്റ് നിലവിൽ 58900 രൂപയ്‌ക്കാണ് ആമസോൺ വിൽക്കുന്നത്. പ്രൈംഡേയിൽ ഇതിന് അത്ഭുകരമായ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
2.ആപ്പിൾ ഐഫോൺ 10
ആപ്പിളിന്റെ മറ്റൊരു കിടിലം മോഡലായ ആപ്പിൾ ഐഫോൺ 10ഉം ഈ ദിവസം കമ്പനി വിൽപ്പനയ്‌ക്ക് വയ്‌ക്കും. ആപ്പിൾ ഐഫോൺ 10ന്റെ 64 ജി.ബി വേരിയന്റിന് നിലവിൽ 68,999 രൂപയാണ് ആമസോൺ ഈടാക്കുന്നത്.
3.ആപ്പിൾ ഐഫോൺ സിക്‌സ് എസ് പ്ലസ്
പ്രൈംഡേയിൽ വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന മറ്റൊരു മോഡൽ ആപ്പിൾ ഐഫോൺ സിക്‌സ് എസ് പ്ലസാണ്. ഈ ഫോണിന്റെ 32 ജി.ബി വേരിയന്റിന് നിലവിൽ 34,990 രൂപയാണ് ഇന്ത്യയിലെ വില. ആരെയും അതിശയിപ്പിക്കുന്ന വിധത്തിൽ ഈ മോഡൽ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4.വൺ പ്ലസ് സെവൻ പ്രോ
കഴിഞ്ഞ മേയിലാണ് വൺ പ്ലസ് തങ്ങളുടെ വൺ പ്ലസ് സെവൻ പ്രോ എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഡിസ്കൗണ്ട് പ്രൈസിൽ ഇത് വെബ്സൈറ്റിലൂടെ വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. മൂന്ന് വേരിയന്റുകളിൽ വിപണിയിൽ ഇറങ്ങുന്ന ഫോൺ 48,999 രൂപ മുതൽ ലഭ്യമാണ്.
5.വൺ പ്ലസ് സിക്‌സ് ടി
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഫോണുകളിലൊന്നാണ് വൺ പ്ലസ് സിക്‌സ് ടി. ആറ് ജി.ബി റാമും 128 ജി.ബി ഇന്റേണൽ മെമ്മറിയുമായി പുറത്തിറങ്ങുന്ന ഫോണിന്റെ ബേസ് വേർഷന് 37,999 രൂപയാണ് ഇന്ത്യയിൽ വില. ഇത്തവണത്തെ പ്രൈംഡേയിൽ വമ്പൻ ഡിസ്‌കൗണ്ടിൽ ഫോൺ വിറ്റഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6.വിവോ നെക്‌സ്
പോപ് അപ്പ് ക്യാമറയുമായി സ്‌മാർട്ട് ഫോൺ വിപണിയെ ഞെട്ടിച്ച മോഡലാണ് വിവോയുടെ നെക്‌സ്. 44990 രൂപയ്‌ക്ക് അവതരിപ്പിച്ച മോഡലിന്റെ നിലവിലെ ഇന്ത്യയിലെ വില 39990 രൂപയാണ്. പ്രൈം ഡേയിൽ എത്ര രൂപയ്‌ക്ക് ഫോൺ വിറ്റഴിക്കുമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.
7.വിവോ വി 15 പ്രോ
അതിശയിപ്പിക്കുന്ന വിലക്കുറവിൽ പ്രൈംഡേയിൽ വിറ്റഴിക്കപ്പെടുമെന്ന് കരുതുന്ന മറ്റൊരു സ്മാർട്ട് ഫോൺ മോഡലാണ് വിവോ വി 15 പ്രോ. 32 എം.പി പോപ് അപ്പ് സെൽഫി ക്യാമറയുമായി വിപണിയിൽ ഇറങ്ങിയ ഫോണിന്റെ നിലവിലെ ഇന്ത്യയിലെ വില 28990 രൂപയാണ്.
8.ഓപ്പോ എഫ് 11 പ്രോ
24,990 രൂപയ്‌ക്ക് ഇന്ത്യയിൽ നിലവിൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഓപ്പോയുടെ എഫ് 11 പ്രോ. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരട്ട ക്യാമറയും 4000 എം.എ.എച്ച് ബാറ്ററിയും സഹിതം എത്തുന്ന ഫോൺ വമ്പൻ വിലക്കുറവിൽ വിറ്റഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9.വാവെയ് പി 30 ലൈറ്റ്
മികച്ച ഫീച്ചറുകൾ അടങ്ങിയ ഒരു ബഡ്‌ജറ്റ് സ്മാർട്ട് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന മോഡലാണ് വാവെയ് പി 30 ലൈറ്റ് . 19,999 രൂപയ്‌ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച മോഡൽ നിലവിൽ 12050 രൂപയ്‌ക്കാണ് ആമസോൺ എക്‌സ്ചേഞ്ച് ഓഫറിലൂടെ വിൽക്കുന്നത്. പ്രൈം ഡേയിൽ ഇത് വൻ വിലക്കുറവിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
10.സാംസഗ് ഗാലക്‌സി എ 50
മൂന്ന് ക്യാമറകളുമായി സ്‌മാർട്ട് ഫോൺ വിപണിയിലേക്ക് കുതിച്ച് ചാട്ടം നടത്തിയ മോഡലാണ് സാംസഗ് ഗാലക്‌സി എ 50. 25 എം.പിയുടെ ലോ ലൈറ്റ് ലെൻസ്, 8 എം.പിയുടെ അൾട്രാ വൈഡ് ലെൻസ്, 5 എം.പിയുടെ ലൈവ് ഫോക്കസ് ലെൻസ് എന്നിവയാണ് ഫോണിലെ ക്യാമറകൾക്ക് കരുത്തേകുന്നത്. നിലവിൽ 19990 രൂപയ്‌ക്കാണ് ഫോൺ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത്. എന്നാൽ ഈ ഫോണുകൾക്ക് എത്ര രൂപ ഡിസ്‌കൗണ്ട് നൽകുമെന്ന് കാണാൻ 15ആം തീയതി വരെ കാത്തിരിക്കണം.