1. സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ നടപടി ഇഴയുന്നു എന്ന് കേരളകൗമുദി ഫ്ളാഷ് എക്സ്‌ക്ലൂസീവ്. ഒട്ടുമിക്ക കേസുകളിലും പ്രതികളെ കണ്ടെത്താനോ അന്വേഷണം പൂര്‍ത്തിയാക്കാനോ സൈബര്‍ പൊലീസിന് ആയിട്ടില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ ക്രൈം സെല്‍ രൂപീകരിച്ചിട്ടുണ്ട് എങ്കിലും 4160 കേസുകളാണ് വഴിമുട്ടി നില്‍ക്കുന്നത്. ഇതില്‍ പല കേസുകളും എഴുതി തള്ളിയ മട്ടിലാണ്. പൊലീസിന്റെ ഈ ഉഴപ്പ് ശാസ്ത്രീയമായി തെളിയിക്കേണ്ട കേസുകളില്‍ എന്നതും ശ്രദ്ധേയം
2. എ.ടി.എം- ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ബ്ലാക്‌മെയിലിംഗ്, ചീറ്റിംഗ് തുടങ്ങിയ കേസുകളാണ് തെളിയിക്ക പെടാതെ കിടക്കുന്നതില്‍ ഏറെയും എന്ന് കേരളകൗമുദി ഫ്ളാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം സൈബര്‍ കേസുകള്‍ തിരുവനന്തപുരം നഗരത്തിലാണ്. സൈബര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം 436 കേസുകളാണ് കെട്ടികിടക്കുന്നത്. ചുംബന സമര കേസ് പ്രതി ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ്, പ്ലസ് ടു ചോദ്യപേപ്പര്‍ ചോര്‍ച്ച, പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് എന്നിവയും ഈ പട്ടികയില്‍ പെടും എന്നും ഫ്ളാഷ് എക്സ്‌ക്ലൂസീവ്
3. കാരുണ്യ പദ്ധതി നീട്ടുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ധനമന്ത്രി തോമസ് ഐസക്. പദ്ധതി ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്ന് തോമസ് ഐസക്. ആരോഗ്യസുരക്ഷ പദ്ധതിയും കാരുണ്യയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. മൂന്ന് മാസം രണ്ട് പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി
4. ധനമന്ത്രി നിലപാട് അറിയിച്ചത്, ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായ കാരുണ്യ ചികിത്സാ പദ്ധതി അടുത്ത മാര്‍ച്ച് 31 വരെ തുടരുമെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെ. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ധാരണയില്‍ എത്തുമെന്നും പ്രത്യേക ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കരുത് എന്ന കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യവുമായാണ് കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി ആരംഭിച്ചത്.
5. പാലാരിവട്ടം പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷ്, വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടി ആയാണ് പരിശോധന എന്നാണു സൂചന. പാലാരിവട്ടം മേല്‍പാലത്തില്‍ അടിത്തറ ഒഴികെ മറ്റെല്ലാം രണ്ടര വര്‍ഷത്തിനകം തകര്‍ന്നതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
6. പാലത്തിന്റെ 17 കോണ്‍ക്രീറ്റ് സ്പാനുകളും മാറ്റി സ്ഥാപിക്കണം. സ്പാനുകളില്‍ മൂന്നെണ്ണം അതീവ അപകട സ്ഥിതിയില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം സഞ്ചാരയോഗ്യം ആക്കുന്ന തരത്തില്‍ പുതുക്കിപ്പണിയാന്‍ ഇപ്പോഴത്തെ നിലയില്‍ 18.5 കോടി രൂപ വേണം. പാലത്തിന്റെ അടിത്തറയ്ക്കു മാത്രമാണു പ്രശ്നമില്ലാത്തത്. പിയറുകളും പിയര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. ഇപ്പോഴത്തെ സ്ഥിതിക്ക് പത്തുമാസം കൊണ്ടുമാത്രമേ പാലം പൂര്‍വസ്ഥിതിയില്‍ ആക്കാനാകൂ എന്നും പരാമര്‍ശം.
7. കര്‍ണാടകയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കോണ്‍ഗ്രസിന്റെ അനുനയ നീക്കംപാളി. നിയമസഭകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ പങ്കെടുത്തില്ല. നിയമസഭാ കക്ഷി യോഗം വിദാന്‍ സഭയില്‍ പുരോഗമിക്കുന്നു. മുംബയില്‍ രണ്ട് ദിവസം താമസിച്ച ഹോട്ടലില്‍ നിന്ന് വിമത എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എമാരെ ബന്ധപ്പെടാതിരിക്കാന്‍ കര്‍ശന സുരക്ഷ. വിമത എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. വിപ്പ് നിലനില്‍ക്കെ ആണ് എം.എല്‍.എമാര്‍ യോഗത്തിന് എത്താതിരുന്നത്.
8. വിപ്പ് ലംഘിച്ചാല്‍ വിമതരെ ആയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും. വിമതര്‍ ഇപ്പോഴും തങ്ങളുടെ എം.എല്‍.എമാര്‍ തന്നെ എന്നും കോണ്‍ഗ്രസ്. അതിനിടെ, കര്‍ണാടക വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കര്‍ണാടകയിലെ ഭരണപ്രതിന്ധിയില്‍ ലോക്സഭയില്‍ അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കിയത്, അധീര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും. സഖ്യസര്‍ക്കാര്‍ തുടരുമെന്ന് കെ.സി വേണുഗോപാല്‍. സര്‍ക്കാരിന് നിലവില്‍ പ്രതിസന്ധി ഇല്ല. നിയമസഭ ചേരുമ്പോള്‍ അത് മനസിലാകുമെന്നും പ്രതികരണം
9. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍. എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഖ്യ സര്‍ക്കാരിന് തിരിച്ചടിയാകും. കര്‍ണാടകയില്‍ അടുത്തായാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി. കൂടുതല്‍ ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവയ്ക്കുമെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നും ബി.ജെ.പി നേതാവ് ശോഭാ കരന്തലജേയാണ് പ്രതീക്ഷ അറിയിച്ചത്.