mahaguru

വിദ്യയുടെ പുറമ്പോക്കിലേക്ക് മാറ്റിനിർത്തപ്പെട്ട കുട്ടികൾക്ക് ഗുരു വിദ്യ പകർന്നുകൊടുക്കുന്നു. മഹാരാജാവിന്റെ പത്നിക്ക് അസുഖം ബാധിക്കുമ്പോൾ ഗുരുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പലരും രാജാവിനെ ധരിപ്പിക്കുന്നു. ഗുരുവിനെ കൊട്ടാരത്തിലെത്തിക്കാൻ ആശാനെ രാജാവ് നിയോഗിക്കുന്നു. നമുക്ക് സ്വർണപാത്രം വേണ്ട എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. ഗുരു കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിന്റെ മഹത്വം ശിവഗിരിയിലെത്തുന്ന സംസ്‌കൃത പണ്ഡിതനായ പുന്നശ്ശേരിക്ക് ബോദ്ധ്യമാകുന്നു.