mahaguru

ഗുരുവിന്റെ ക്ഷണം ശിരസാവഹിച്ച് ഉള്ളൂർ ഭക്ഷണം കഴിക്കാനിരിക്കുന്നു. പാചകം ചെയ്യുന്നത് ആരൊക്കെ എന്ന് ഉള്ളൂർ ചോദിക്കുമ്പോൾ എല്ലാ വിഭാഗക്കാരുമുണ്ടെന്നായി ഗുരു. ഗുരു എല്ലാവരോടും പപ്പടം ഒരുമിച്ച് പൊടിക്കാൻ പറയുന്നു. എല്ലാവരും ഒരുമിച്ച് പപ്പടം പൊടിക്കുന്നു. ജാതിയും ഇതുപോലെയാണ്. ഒത്തുശ്രമിച്ചാൽ പൊടിഞ്ഞുപോകും. ഇന്ദ്രജാലമറിയാവുന്ന ഒരു നമ്പൂതിരി ഗുരുവിനെ ഉറക്കാമെന്ന് പറയുന്നു. പക്ഷെ ഗുരു ഉറങ്ങുന്നില്ല. നമ്പൂതിരിയുടെ വീരവാദം അതോടെ പൊളിയുന്നു. ഊമയായ ബാലൻ രക്ഷിതാക്കൾക്കൊപ്പം ഗുരുസന്നിധിയിൽ എത്തുന്നു.