world-cup

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 51 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 28 റൺസുമായി ഓപ്പണർ ഹെൻറി നിക്കോൾസാണ് പുറത്തായത്. ന്യൂസീലൻഡിന് ഒരു റൺ എടുക്കുമ്പോഴേയ്‌ക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തിൽ ഒരു റണ്ണുമായി മാർട്ടിൻ ഗപ്റ്റിലാണ് പുറത്തായത്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ക്യാച്ചെടുത്തു. കെയ്ൻ വില്യംസനുമൊത്ത് അർധസെഞ്ചുറി കൂട്ടുകെട്ട് (68) തീർത്തതിനു പിന്നാലെയാണ് ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് നിക്കോൾസിന്റെ മടക്കം.

കുൽദീപ് യാദവിന് പഹരം യുസ്‌വേന്ദ്ര ചഹലാണ് ടീമിൽ. മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. സ്‌പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനു പകരമാണ് യുസ്‌വേന്ദ്ര ചഹൽ തിരിച്ചെത്തിയത്. ഇതോടെ രവീന്ദ്ര ജഡേജ ടീമിൽ തുടരും. പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോൾ ജസ്‌പ്രീത് ബുമ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാറാണ് ബോളിംഗ് .

ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ മടങ്ങിയെത്തി. പ്രാഥമികഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ 336 റൺസ് അടിച്ച് 89 റൺസിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. മഴയ്ക്ക് സാദ്ധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

ഇന്ത്യ: രാഹുൽ,​ കൊഹ്‌ലി,​രോഹിത്,​ പന്ത്,​ധോണി,​കാർത്തിക്,​പാണ്ഡ്യ,​ രവീന്ദ്ര ജഡേജ,​ ഭുവനേശ്വർ,​ചഹൽ,​ബുംറ.

ന്യൂസിലൻഡ്: ഗപ്ടിൽ,​ നിക്കോളാസ്,​ വില്യംസൺ,ടെയ്ലർ,​ലതാം,​നീഷം,​ഗ്രാൻഡ്ഹോമെ,​സാന്റ്നർ,​ ഫെർഗുസൻ,​ ഹെൻറി,​ബൗൾട്ട്.