idukki

ഇടുക്കി: സ്‌കൂട്ടറിനു നേരെ പാഞ്ഞടുത്ത കാട്ടുപോത്തിൽ നിന്ന് യുവതിയുടെ ജീവൻ രക്ഷിച്ചത് മിനി ലോറി ഡ്രൈവർ. മറയൂർ കാന്തല്ലൂർ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷംല എന്ന യുവതി സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വെട്ടുകാട് എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാവിലെ മറയൂർ–കാന്തല്ലൂർ റോഡിൽ വെട്ടുകാട് എന്ന സ്ഥലത്ത് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണു യുവതിക്കു നേരെ കാട്ടുപോത്ത് അലറിയെത്തിയത്. ഈ സമയം എതിരെ മറയൂരിൽ നിന്നു കാന്തല്ലൂരിലേക്ക് ഇഷ്ടികലോഡുമായി സഞ്ചരിച്ചിരുന്ന മിനി ലോറിയിലെ ഡ്രൈവർ സുരേഷ് കാട്ടുപോത്തിനും യുവതിക്കുമിടയിൽ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. കാട്ടുപോത്ത് ഇടിച്ചതിനെത്തുടർന്നു മിനി ലോറിയുടെ ഒരുവശം ഭാഗികമായി തകർന്നെങ്കിലും യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.