news

1. സംസ്ഥാനം കടുത്ത വൈദ്യുതി പ്റതിസന്ധിയിലെന്ന് വൈദ്യുതിമന്ത്റി എം.എം മണി. 10 ദിവസത്തിനം സംസ്ഥാനത്ത് കടുത്ത നിയന്ത്റണം ഏർപ്പെടുത്തും. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്റണം ഏർപ്പെടുത്തും. പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനാണ് ശ്റമം. ആവശ്യത്തിന് ലൈൻ ഇല്ലാത്തതാണ് പ്റതിസന്ധിയ്ക്ക് കാരണമെന്നും മന്ത്റി. കാലവർഷം കുറഞ്ഞതാണ് സംസ്ഥാനത്തെ വൈദ്യുതി പ്റതിസന്ധിയിലേക്ക് എത്തിച്ചത്
2. പ്റതീക്ഷിച്ചതിനെക്കാൾ 46 ശതമാനം മഴയുടെ കുറവ് കേരളത്തിൽ രേഖപ്പെടുത്തിയോടെ അണക്കെട്ടുകൾ വറ്റി വരണ്ടു. അണക്കെട്ടുകളിൽ 10 ദിവസത്തേക്കുള്ള വെള്ളം മാത്റമാണ് ശേഷിക്കുന്നത്. അണക്കെട്ടുകളിലേക്ക് ഉള്ള നീരൊഴുക്കിനെ മഴക്കുറവ് ദോഷകരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാം തീയതി ചേർന്ന യോഗത്തിൽ വൈദ്യുതി ബോർഡ് വിലയിരുത്തിയത് എങ്കിലും നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ നിയന്ത്റണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു
3. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്റവാസി സാജൻ പാറയിലിന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ പ്റവർത്തന അനുമതി നൽകി. സാജന്റെ കുടുംബം നൽകിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്റട്ടറിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സെന്ററിൽ നടത്തിയ പരിശോധനയ്ക്കു ശേഷം ആയിരുന്നു തീരുമാനം. നഗരസഭ ചൂണ്ടിക്കാണിച്ച ചട്ടലംഘനങ്ങൾ പരിഹരിച്ചതിനു ശേഷമാണ് നടപടി.
4. വാട്ടർ ടാങ്ക് പൊളിക്കണമെന്ന നിർദ്ദേശമൊഴികെ എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചു. തുറസ്സായ സ്ഥലത്ത് നിർമ്മിച്ച വാട്ടർ ടാങ്ക് പൊളിക്കാൻ പ്റായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണം എന്നും കുടുംബം സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ വാട്ടർ ടാങ്ക് ആറുമാസത്തിനകം മാറ്റി സ്ഥാപിക്കണം എന്നാണ് നഗരസഭയുടെ നിർദ്ദേശം. ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്റവർത്തന അനുമതി നൽകാൻ ആയിരുന്നു നഗരസഭയോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നത്


5. കൊട്ടകമ്പൂർ ഭൂമി തട്ടിപ്പ് കേസിൽ മുൻ എം.പി ജോയ്സ് ജോർജിന് തിരിച്ചടി. കേസിൽ ജോയ്സ് ജോർജിനെ കുറ്റവിമുക്തൻ ആക്കിയുള്ള പൊലീസി റിപ്പോർട്ട് തൊടുപുഴ കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു
6. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ ശരണപാതയിലൂടെ സഞ്ചരിക്കുമ്പോൾ ശരണം വിളിക്കുന്നത് ശബ്ദ മലിനീകരണത്തിന് കാരണം ആവും എന്ന റിപ്പോർട്ടിന്മേൽ വനം വകുപ്പിന് പങ്കില്ലെന്ന് വനം വകുപ്പ് മന്ത്റി കെ. രാജു. കഴിഞ്ഞ ദിവസം ശബരിമലയിലെ ദേവസ്വം വനം വകുപ്പ് ഭൂമികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് മന്ത്റി നിലപാട് അറിയിച്ചത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥിയുടെ ഗവേഷണ റിപ്പോർട്ടിൽ ആമ് ഇക്കാര്യം ഉള്ളതെന്നും അതിലേക്ക് തന്റെ വകുപ്പിനെ വലിച്ചിഴയ്ക്കുക ആയിരുന്നു എന്നും ആയിരുന്നു മന്ത്റിയുടെ പക്ഷം
7. കൃപാസനം ധ്യാനകേന്ദ്റം ഡയറക്ടർ ഫാദർ വി.പി ജോസഫ് വലിയ വീട്ടിലിനെ ആശുപത്റിയിൽ കടുത്ത പനിയെ തുടർന്നാണ് കൃപാസനം അച്ചൻ എന്നറിയപ്പെടുന്ന ഫാദർ ജോസഫിനെ ആലപ്പുഴയിലെ സഹൃദ ആശുപത്റിയിൽ പ്റവേശിപ്പിച്ചത്
8. തന്റെ ജീവപര്യന്തം ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിക്കണം എന്ന പ്റമുഖ റസ്റ്റോറന്റ് ശൃംഖലയായ ശരവണ ഭവൻ ഉടമ പി രാജഗോപാലിന്റെ ഹർജി സുപ്റീംകോടതി തള്ളി. തന്റെ ഹോട്ടലിലെ ജീവനക്കാരൻ ആയിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്. ശിക്ഷ തുടങ്ങുന്ന ജൂലായ് 7ന് രാജഗോപാൽ കീഴടങ്ങണം എന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു
9. മുൻ ഇന്ത്യൻ ക്റിക്കറ്റ് താരം രാഹുൽ ദ്റാവിഡിനെ നാഷണൽ ക്റിക്കറ്റ് അക്കാദമി തലവനായി ബി.സി.സി.ഐ നിയമിച്ചു. എൻ.സി.എയിലെ ക്റിക്കറ്റ് സംബന്ധിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഇനി ദ്റാവിഡിന് ആയിരിക്കും. ഇന്ത്യൻ ക്റിക്കറ്റിന്റെ ഭാവി തലമുറയെ വാർത്ത് എടുക്കുന്നതിന് ആയുള്ള സ്ഥാപനമാണ് ബംഗളൂരു ആസ്ഥാനമായി പ്റവർത്തിക്കുന്ന എൻ.സി.എ
10. ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്റമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്റത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്റത്തിന്റേതായി പുറത്തു വരുന്ന മോഹൻലാലിന്റെ ഒരോ ലുക്കിനും വളരെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്റത്തിലെ മോഹൻലാലിന്റെ ഒരു വ്യത്യസ്ത ഗെറ്റപ്പും പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ എന്നിവരും പ്റധാന വേഷങ്ങളിൽ എത്തുന്നുണ്ട്
11. അമല പോൾ നായിക വേഷത്തിൽ എത്തുന്ന ആടൈയിൽ വിവസ്ത്റയായി എത്തുന്ന അമലയുടെ രംഗത്തെ പറ്റിയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. കഥാപാത്റത്തിന്റെ പൂർണതയ്ക്കായി വിട്ടുവീഴ്ചകൾ നടത്താത്ത അമലയുടെ നിലപാടിന് വലിയ അഭിനന്ദമാണ് ലഭിക്കുന്നത്. ഷൂട്ടിംഗ് ദിനത്തിനെ കുറിച്ച് ഓർക്കുമ്പോൾ താൻ സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും സെറ്റിൽ എത്റ പേരുണ്ട് സുരക്ഷ ജീവനക്കാരുണ്ടോ എന്ന് അന്വേഷിച്ചിരുന്നു എന്നും അമല. സെറ്റിലെ മുഴുവൻ ആളുകളുടെയും ഫോണുകൾ അവർ വാങ്ങി വെക്കുന്നുണ്ടായിരുന്നു. ചിത്റീകരണസംഘത്തെ 15 പേരിലേക്ക് ചുരുക്കിയിരുന്നു. ആദ്യ ഷോട്ട് എടുത്തതിന് ശേഷം ഞാൻ ആ ടീമിനോട് പറഞ്ഞു, പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കന്മാരാണ് ഉണ്ടായിരുന്നത്. എനിക്കിപ്പോൾ 15 ഭർത്താക്കന്മാർ ഉള്ളതായി തോന്നുന്നുവെന്ന്. അത്റമാത്റം വിശ്വാസമുള്ളിടത്തേ എനിക്ക് ആ രംഗങ്ങളിൽ അഭിനയിക്കാൻ ആവുമായിരുന്നുള്ളൂ എന്നും അമല പോൾ പ്റതികരിച്ചു.