പരീക്ഷാഫലം
ബി.എ അഫ്സൽ ഉൽ ഉലമ (ആന്വൽ സ്‌കീം) 2018 സെപ്റ്റംബർ സെഷൻ പാർട്ട് ഒന്നും രണ്ടും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.പി.എ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 18 വരെയും ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതലും ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/റഗുലർ (ഈവനിംഗ്)/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകൾ 24 ന് ആരംഭിക്കും. പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി മേഴ്സിചാൻസ് (2011 അഡ്മിഷൻ) 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 16 വരെയും ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 19 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.
സമ്പർക്ക ക്ലാസ്
കൊല്ലം സെന്ററിലെ രണ്ടാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ്, എം.എ മലയാളം, സോഷ്യോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി, ബി.കോം, ബി.എ മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലീഷ് 2018 ബാച്ച് ക്ലാസുകൾ 13 മുതൽ ആരംഭിക്കും. തിരുവനന്തപുരം സെന്ററിൽ 13, 14 തീയതികളിൽ രണ്ടാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് ക്ലാസുകൾ ഉായിരിക്കില്ല.
ശില്പശാല
ഗവേഷക വിദ്യാർത്ഥികൾക്കായി സർവകലാശാല ഗവേഷക വിദ്യാർത്ഥി യൂണിയനും ഐ.ക്യു.എ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന റിസർച്ച് മെത്തഡോളജി (ഗവേഷണ രീതിശാസ്ത്രം) ശില്പശാല 19, 20 തീയതികളിൽ കാര്യവട്ടം കാമ്പസിൽ നടക്കും. വിശദവിവരങ്ങൾക്ക്: അരുൺ സി അപ്പുക്കുട്ടൻ - 9446035844, മായ കെ - 9048054508 Mail id: researchstudentsunionku@gmail.com
പി.ജി. പ്രവേശനം - ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തി
കോളേജ് തല പ്രവേശനം 10, 11, 12 തീയതികളിൽ
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തി (http://admissions.keralauniversity.ac.in). അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 10, 11, 12 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം.
കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനത്തിലൂടെ ഇതു വരെയും ഒരു കോളേജുകളിലും പ്രവേശനം ലഭിക്കാത്തതും എന്നാൽ ഈ അലോട്ട്‌മെന്റിൽ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി ഒടുക്കണം. ഇപ്രകാരം യൂണിവേഴ്സിറ്റി ഫീസടച്ചവർ അലോട്ട്‌മെന്റ് മെമ്മോ പ്രിന്റെടുക്കേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്.
രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം കോളേജിൽ പ്രവേശനം നേടിയവർ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ചാൽ വീണ്ടും ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. അങ്ങനെയുളളവർ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളേജിൽ നിന്ന് ടി.സി. വാങ്ങി പുതുതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. ഇങ്ങനെയുള്ളവർ വീണ്ടും യൂണിവേഴ്സിറ്റി ഫീസ് അടയ്‌ക്കേണ്ടതില്ല.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസൽ) സഹിതം മെമ്മോയിൽ പറഞ്ഞിരിക്കുന്ന ദിവസം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ അതത് കോളേജുകളിൽ അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ യാതൊരു കാരണവശാലും തുടർന്നുള്ള അലോട്ട്‌മെന്റുകളിലേയ്ക്ക് പരിഗണിക്കുന്നതുമല്ല.
യു.ജി/പി.ജി: സ്‌പോർട്സ് ക്വോട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ 11.07.2019 - നകം രേഖാമൂലം പരാതി നൽകണം.