ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 327/2017 പ്രകാരം കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ തസ്തികയിലേക്ക് 11, 12 നും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 148/2018, 31/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻ.സി.എ.-പട്ടികവർഗക്കാർ മാത്രം, മുസ്ലിം) തസ്തികകളിലേക്ക് 12 നും, കാറ്റഗറി നമ്പർ 123/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്സ് തസ്തികയിലേക്ക് 15 മുതൽ 18 വരെയും, 22 മുതൽ 24 വരെയും പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 23/2018 പ്രകാരം ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സോഷ്യോളജി തസ്തികയിലേക്ക് 23 ന് പി.എസ്.സി ആസ്ഥാന ഓഫീസിലും, 22 , 23 തീയതികളിൽ എറണാകുളം മേഖലാ ഓഫീസിലും, 18, 19 തീയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 579/2017, 580/2017 പ്രകാരം കേരള സംസ്ഥാന ഹൗസിംഗ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് ഒന്ന്- നേരിട്ടുളള നിയമനം, പാർട്ട് രണ്ട്- തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 20 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.