chanu

അപിയ (സമോവ): കോമൺവെൽത്ത് വെയ്റ്ര്‌ലിഫ്‌ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻ ലോക ചാമ്പ്യൻ മീരാബായ് ചാനുവിന് സ്വർണം. സീനിയർ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് 191 കിലോഗ്രാം (84+107) ഉയർത്തി ചാനു സ്വർണം സ്വന്തമാക്കിയത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിന്റെ യോഗ്യതയ്ക്കായി പരിഗണിക്കുന്ന ചാമ്പ്യൻഷിപ്പാണിത്.സീനിയർ വനിതകളുടെ 45 കിലോഗ്രാമിൽ ജില്ലി ദലാബെ‌ഹ്റയും സ്വർണം നേടി. 154 കിലോഗ്രാമാണ് ദലാബെ‌ഹ്റ ഉയർത്തിയത്. ചാമ്പ്യൻഷിപ്പിലാകെ സീനിയർ, ജൂനിയർ, യൂത്ത് വിഭാഗങ്ങളിലായി 8 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമുൾപ്പെടെ ഇന്ത്യ 13 മെഡലുകൾ നേടി.