1. ആന്തൂരിൽ തനിക്ക് എതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതം എന്ന് നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള. ഒരു നാൾ സത്യം പുറത്ത് വരുമെന്നും പ്റതികരണം. കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് പ്റവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.കെ.ശ്യാമളയുടെ മൊഴി ഇന്ന് ക്റൈംബ്റാഞ്ച് രേഖപ്പെടുത്തി. ആരെയും പ്റതി ചേർക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ല എന്ന് അന്വേഷണ സംഘം. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കും. ആന്തൂർ നഗരസഭ കാര്യാലയത്തിലെ ഓഫീസിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. നടപടി, സാജന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തി്ൽ .
2. അതേസമയം, സാജൻ പാറയിലിന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ പ്റവർത്തന അനുമതി നൽകി. സാജന്റെ കുടുംബം നൽകിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്റട്ടറിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സെന്ററിൽ നടത്തിയ പരിശോധനയ്ക്കു ശേഷം ആയിരുന്നു തീരുമാനം. നഗരസഭ ചൂണ്ടിക്കാണിച്ച ചട്ടലംഘനങ്ങൾ പരിഹരിച്ചതിനു ശേഷമാണ് നടപടി. വാട്ടർ ടാങ്ക് പൊളിക്കണമെന്ന നിർദ്ദേശമൊഴികെ എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചു.
3. തുറസ്സായ സ്ഥലത്ത് നിർമ്മിച്ച വാട്ടർ ടാങ്ക് പൊളിക്കാൻ പ്റായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണം എന്നും കുടുംബം സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ വാട്ടർ ടാങ്ക് ആറുമാസത്തിനകം മാറ്റി സ്ഥാപിക്കണം എന്നാണ് നഗരസഭയുടെ നിർദ്ദേശം. ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്റവർത്തന അനുമതി നൽകാൻ ആയിരുന്നു നഗരസഭയോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നത്.
4. സംസ്ഥാനം കടുത്ത വൈദ്യുതി പ്റതിസന്ധിയിലെന്ന് വൈദ്യുതിമന്ത്റി എം.എം മണി. 10 ദിവസത്തിനം സംസ്ഥാനത്ത് കടുത്ത നിയന്ത്റണം ഏർപ്പെടുത്തും. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്റണം ഏർപ്പെടുത്തും. പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനാണ് ശ്റമം. ആവശ്യത്തിന് ലൈൻ ഇല്ലാത്തതാണ് പ്റതിസന്ധിയ്ക്ക് കാരണമെന്നും മന്ത്റി. കാലവർഷം കുറഞ്ഞതാണ് സംസ്ഥാനത്തെ വൈദ്യുതി പ്റതിസന്ധിയിലേക്ക് എത്തിച്ചത്
5. പ്റതീക്ഷിച്ചതിനെക്കാൾ 46 ശതമാനം മഴയുടെ കുറവ് കേരളത്തിൽ രേഖപ്പെടുത്തിയോടെ അണക്കെട്ടുകൾ വറ്റി വരണ്ടു. അണക്കെട്ടുകളിൽ 10 ദിവസത്തേക്കുള്ള വെള്ളം മാത്റമാണ് ശേഷിക്കുന്നത്. അണക്കെട്ടുകളിലേക്ക് ഉള്ള നീരൊഴുക്കിനെ മഴക്കുറവ് ദോഷകരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാം തീയതി ചേർന്ന യോഗത്തിൽ വൈദ്യുതി ബോർഡ് ഇക്കാര്യം വിലയിരുത്തി എങ്കിലും നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ നിയന്ത്റണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു
6. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്റസർക്കാർ. നാളികേര വികസന ബാർഡ് ചെയർമാൻ ആയിരിക്കേ രാജു നാരായണസ്വാമി പലതരം ക്റമക്കേടുകൾ നടത്തിയെന്നും അദ്ദേഹത്തിന് എതിരെ സ്വാഭാവ ദൂഷ്യത്തിനടക്കം പരാതി ലഭിച്ചിരുന്നു എന്നും കേന്ദ്റ കൃഷിമന്ത്റി നരേന്ദ്റ സിംഗ് തോമർ ലോക്സഭയിൽ വ്യക്തമാക്കി.
7. ജോലിയിൽ ഗുരുതരമായ കൃത്യവിലോപം കാണിച്ചതോടെ നാളി കേരബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജു നാരായണ സ്വാമിയെ മാറ്റി കേരള കേഡറിലേക്ക് തിരിച്ചയക്കേണ്ടി വന്നെന്നും കേന്ദ്റമന്ത്റി. പ്റതികരണം പത്തനംതിട്ട എംപി ആന്റോ ആന്റണി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി. രാജു നാരാണയ സ്വാമിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്ന ഫയൽ സംസ്ഥാന സർക്കാരിന് മുന്നിലെത്തിയതിന് പിന്നാലെയാണ് കേന്ദ്റസർക്കാരിന്റെ പ്റതികരണം.
8. നാളികേര വികസന ബോർഡിലെ അഴിമതി താൻ പുറത്തു കൊണ്ടു വന്നതിനെ തുടർന്നാണ് തനിക്കെതിരെ നീക്കം നടക്കുന്നത് എന്ന് നേരത്തെ രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു. നാളികേര വികസനബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് ചോദ്യം ചെയ്ത് രാജു നാരായണ സ്വാമി നൽകിയ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
9. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ കടുത്ത പ്റതിസന്ധിയിൽ കർണാടകത്തിലെ കോൺഗ്റസ്- ജെ.ഡി.എസ് സർക്കാർ. രാഷ്ട്റീയ നാടകങ്ങൾ തുടരുമ്പോൾ സഖ്യ സർക്കാർ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. എന്നാൽ വിമത എം.എൽ.എമാരുടെ രാജി ചട്ട പ്റകാരമല്ലെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ. രാജിവച്ച 10 എം.എൽ.എമാർക്ക് പുറമെ, വിമതപക്ഷത്തോട് അടുപ്പം പുലർത്തിയ നാല് എം.എൽ.എമാർ കൂടി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുന്നില്ല.
10. കർണാടകയിൽ ഭരണം പിടിക്കാൻ നീക്കം ശക്തമാക്കി ബി.ജെ.പി. എന്നാൽ എം.എൽ.എമാരുടെ രാജിയിൽ തങ്ങൾക്ക് പങ്കില്ല എന്നും അടുത്ത ആഴ്ചയോടെ സർക്കാർ രൂപീകരിക്കാൻ ആവും എന്നും പ്റതികരണം. കർണാടകയിലെ ഭരണപ്റതിന്ധിയിൽ ലോക്സഭയിൽ അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും ആണ് അടിയന്ത പ്റമേയത്തിന് നോട്ടീസ് നൽകിയത്. അതിനിടെ, സഖ്യസർക്കാർ തുടരുമെന്ന് കെ.സി വേണുഗോപാൽ. സർക്കാരിന് നിലവിൽ പ്റതിസന്ധി ഇല്ല. നിയമസഭ ചേരുമ്പോൾ അത് മനസിലാകുമെന്നും പ്റതികരണം
11.അതേസമയം മുംബൈയിൽ തുടരുന്ന വിമതർ തങ്ങൾ എം.എൽ.എ സ്ഥാനം മാത്റമാണ് രാജി വച്ചതെന്നും കോൺഗ്റസുകാരായി തുടരുകയാണെന്നും പ്റതികരിച്ചു. വിമതരുടെ അയോഗ്യതയിലും രാജിയിലും ഇനി തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. 13 പേർ രാജിവയ്ക്കുകയോ അയോഗ്യരാവുകയോ ചെയ്യുമെന്ന് ഉറപ്പായതോടെ സഭയുടെ അംഗബലം 221 ആയി ചുരുങ്ങും. കേവല ഭൂരിപക്ഷത്തിന് 106 പേർ വേണം. കോൺഗ്റസ് ദൾ സഖ്യത്തിന് നിലവിലുള്ളത് 104 പേർമാത്റം. 107 പേരുടെ പിന്തുണയുള്ളതിനാൽ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
|