കൊച്ചി: ഐ.ആർ.സി.ടി.സി ഹൈദരാബാദ്, ഡൽഹി, ആഗ്ര, ജയ്‌പൂർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ആഭ്യന്തര വിമാനയാത്ര പാക്കേജുകൾ പ്രഖ്യാപിച്ചു. അമേസിംഗ് ഹൈദരാബാദ് യാത്ര ആഗസ്‌റ്ര് 16ന് പുറപ്പെട്ട് 18ന് തിരിച്ചെത്തും. ഗോൽകോണ്ട ഫോർട്ട്, ബിർള മന്ദിർ, ചൗമഹല പാലസ്, സലർജംഗ് മ്യൂസിയം, മക്ക മസ്‌ജിദ്, ചാർമിനാർ മുതലായ സ്ഥലങ്ങൾ സന്ദർശിക്കുന്ന പാക്കേജിന്റെ നിരക്ക് 14,530 രൂപ മുതലാണ്.
അക്ഷർധാം ക്ഷേത്രം, താജ്‌മഹൽ, കുത്തബ് മിനാർ, ജയ്‌പൂർ സിറ്റി പാലസ്, ആബംർ ഫോർട്ട് തുടങ്ങിയവ സന്ദർശിക്കാൻ അവസരമേകുന്ന ഗോൾഡൻ ട്രയാംഗിൾ യാത്ര ആഗസ്‌റ്ര് 24ന് പുറപ്പെട്ട് 29ന് തിരിച്ചെത്തും. ടിക്കറ്ര് നിരക്ക് 25,010 രൂപ മുതൽ.
ജൂലായ് 16ന് പുറപ്പെട്ട് ഡൽഹി-മഥുര-വാരണാസി-ഗയ-അലഹബാദ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിൻ (നിരക്ക് 10,395 രൂപ), ആഗസ്‌റ്ര് എട്ടിന് പുറപ്പെടുന്ന തിരുമല-ശ്രീകാളഹസ്‌തി-തിരുച്ചാനൂർ തിരുപ്പതി കോച്ച് ടൂർ (നിരക്ക് 6,405 രൂപ), എല്ലാ ബുധനാഴ്‌ചകളിലും പുറപ്പെടുന്ന ഹൈദരാബാദ് ടൂർ (നിരക്ക് 12,662 രൂപ) എന്നീ ട്രെയിൻ പാക്കേജുകളും ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. വിവരങ്ങൾക്ക്: 9567863245/41/42