ചെന്നൈ ചിക്കൻ പക്കോട! പേര് കേട്ട് ചെന്നൈയിൽ കിട്ടുന്ന പക്കോടയാണെന്ന് തെറ്റിദ്ധരിച്ചാൽ നിങ്ങൾക്ക് തെറ്രി. ഈ സ്പെഷ്യൽ റെസിപ്പിക്ക് പിന്നിലെ തല തമിഴ്നാട്ടിൽ നിന്നതാണ് എന്നത് ഒഴിച്ചാൽ പക്കോട തനി തിരുവനന്തപുരത്തുകാരനാണ്. തലസ്ഥാനത്തെ സ്വന്തം പേട്ടയിൽ കിട്ടുന്ന നല്ല ഉഗ്രൻ പക്കോട. പേട്ട ജംഗ്ഷന് സമീപത്തെ കുടുസ് തട്ടുകടയിൽ തമിഴ്നാട്ടുകാരൻ രാജന്റെ കൈപ്പുണ്യത്തിൽ വിരിയുന്ന രുചിയുടെ ഉസ്താതായ ചെന്നൈ ചിക്കൻ പക്കോട. ചിക്കനും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും മുട്ടയും കോൺഫ്രവറും മുളക് പൊടിയും മല്ലിയിലയും ചേർത്ത് നല്ല നാടൻ വെളിച്ചെണ്ണയിൽ പാകം ചെയ്‌ത് എടുക്കുന്ന ഈ അത്ഭുത പക്കോടയ്‌ക്ക് 100 ഗ്രാമിന് 45 രൂപയാണ് വില. ചിക്കൻ പക്കോട വിശേഷങ്ങളിലേക്ക്...