മാഞ്ചസ്റ്റർ: ന്യൂസിലാൻഡും ഇന്ത്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി മത്സരം മഴ കാരണം നിർത്തി വച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിന്റെ നഷ്ടത്തിൽ 46.1 ഓവറിൽ 211 റൺസ് നേടി കിവീസ് മുന്നോട്ട് പോകുമ്പോഴായിരുന്നു മഴ വില്ലനായി കടന്നെത്തിയത്. മഴ കനക്കുന്നതിന്റെ സൂചന കണ്ടു തുടങ്ങിയപ്പോൾ തന്നെ ഗ്രൗണ്ട് സ്റ്റാഫ് കളിസ്ഥലം മഴയിൽ നിന്നും മറയ്ക്കുകയും ചെയ്തു.
The "Rain" has been lasted longer than any of the New Zealand batsmen did at the pitch...Agree??#INDvNZ #NZvIND #CWC2019 #IndiavsNewzealand #SemiFinal1
— Prity Singh (@pritsi2101) July 9, 2019
മഴ രാത്രി 10 മണി വരെയാണ് നീണ്ടുനിന്നത്. എന്നാൽ കളി മുടങ്ങിയെങ്കിലും ഇന്റർനെറ്റിലെ ട്രോളന്മാർ നിരാശപ്പെട്ടില്ല. നിരവധി ട്രോളുകളും മീമുകളുമായി ഉടൻ തന്നെ ഇവർ രംഗത്തിറങ്ങി. ചിലർ മഴസമയത്ത് ഇംഗ്ലണ്ടിൽ കളി നടത്തിയതിന് ഐ.സി.സിയെയാണ് ട്രോളിയതെങ്കിൽ മറ്റ് ചിലർ ന്യൂസിലാൻഡിന്റെ ബാറ്റിംഗ് 'മികവി'നെയാണ് ലക്‌ഷ്യം വച്ചത്.
Watch and learn @ICC watch and learn! That's how you do it! @cricketworldcup @BCCI @BLACKCAPS #INDvNZ #CWC19 pic.twitter.com/CSS2GXRV34
— Saurabh Bhardwaj (@Saurabhsays_) July 9, 2019
'ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരെക്കാൾ ക്രീസിൽ പിടിച്ചു നിന്നത് മഴയാണ്...എതിർപ്പുണ്ടോ?' പ്രീതി സിംഗ് എന്ന ട്വിറ്റർ യൂസർ കുറിച്ചു. 'കണ്ടു പഠിക്ക്...ഇങ്ങനെയാണ് അത് ചെയ്യേണ്ടത്' മഴയിൽ നിന്നും മൈതാനത്തെ രക്ഷിക്കാൻ അധികൃതർ ഷീറ്റ് കൊണ്ട് മൂടിയത് ചൂണ്ടിക്കാട്ടി മറ്റൊരാൾ. അതിനൊപ്പം യൂറോപ്യൻ ക്ളോസറ്റിന്റെ ചിത്രം നൽകി 'ഗ്രൗണ്ടിനെ ഇങ്ങനെയാണ് സംരക്ഷിക്കേണ്ടതെ'ന്ന മറ്റൊരാളുടെ കുറിപ്പും ചിരി പൊട്ടിക്കും.
I think this structure should be mandatory for evry ground in #England 😂😂😂#INDvNZ #CWC19 #indvnz pic.twitter.com/U6aV9dTneA
— Meet (@KingOf7Lords) July 9, 2019
അതേസമയം റിസർവ് ദിനമായ നാളെ മൂന്ന് മണിക്ക് കളി വീണ്ടും പുനരാരംഭിക്കുമെന്ന് ഐ.സി.സി അറിയിച്ചിട്ടുണ്ട്. മഴയില്ലെങ്കിൽ ഇന്ന് തന്നെ കളി തീർക്കാനാണ് ഐ.സി.സി ആഗ്രഹിച്ചത്. എന്നാൽ മഴ പിൻവാങ്ങാത്തതോടെ തീരുമാനം മാറ്റുകയായിരുന്നു. മാഞ്ചസ്റ്ററിൽ ആദ്യം ബാറ്രിംഗിനിറങ്ങി ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പതറിപ്പോയ കിവീസ് 46.1 ഓവറിൽ 211/5 എന്ന നിലയിലായിരിക്കുമ്പോഴാണ് കനത്ത മഴമൂലം മത്സരം നിറുത്തി വയ്ക്കേണ്ടി വന്നത്. തുടർച്ചയായി പെയ്യുന്ന മഴമൂലം രാത്രി വൈകിയും മത്സരം പുനരാരംഭിക്കാനായില്ല.
#INDvNZ
— Vishwajeet Kumar (@Vishwaj51666629) July 9, 2019
1. When Mom tells you to fill all the bottles and put into refrigerator
2. When Mom arrives and see no bottles filled. pic.twitter.com/yUFAm6aAyt