കേരള സർവകലാശാലയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ , അസി. പ്രൊഫസർ തസ്തികകളിലായി 7 ഒഴിവുണ്ട്. പ്രൊഫസർ: എഡ്യുക്കേഷൻ 1, ഒപ്റ്റോ ഇലക്ട്രോണിക്സ് 1, മ്യൂസിക് 1 അസോസിയറ്റ് പ്രൊഫസർ: എഡ്യുക്കേഷൻ 1, ഫ്യൂച്ചർ സ്റ്റഡീസ് 1, മ്യൂസിക് 1. അസി. പ്രൊഫസർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത യുജിസി നിബന്ധനക്ക് വിധേയമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 24. വിശദവിവരത്തിന് www.keralauniversity.ac.in
നവോദയ വിദ്യാലയത്തിൽ 2370 ഒഴിവുകൾ
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി ആകെ 2370 ഒഴിവാണുള്ളത്. ഗ്രൂപ്പ് എയിൽ അസി. കമ്മിഷണർ 5, ഗ്രൂപ്പ് ബിയിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ(പിജിടി) 430, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ(ടിജിടി) 1154, അദർ കാറ്റഗറി ഓഫ് ടീച്ചർ (മ്യൂസിക്, ആർട്, പിഇടി മെയിൽ, പിഇടി ഫീ മെയിൽ, ലൈബ്രേറിയൻ) 564, ഫീമെയിൽ സ്റ്റാഫ് നേഴ്സ് 55, ഗ്രൂപ്പ് സിയിൽ ലീഗൽ അസി. 1, കാറ്ററിങ് അസി. 26, ലോവർ ഡിവിഷൻ ക്ലർക് 135 എന്നിങ്ങനെയാണ് ഒഴിവ്. അസി. കമ്മിഷണർ യോഗ്യത ബിരുദാനന്തരബിരുദം. പ്രിൻസിപ്പൽ അല്ലെങ്കിൽ സമാനതസ്തികയിലുള്ളവരായിരിക്കണം അപേക്ഷകർ.
ഉയർന്ന പ്രായം 45. പിജിടി ഒഴിവ് ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലാണ്. ടിജിടി ഒഴിവ് ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ്. പിജിടി യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും അല്ലെങ്കിൽ എൻസിഇആർടിയുടെ റീജണൽ കോളേജ് ഓഫ് എഡ്യുക്കേഷനിൽ നിന്നുള്ള ദ്വിവർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തരബിരുദം. കംപ്യൂട്ടർ സയൻസിന് 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്. അല്ലെങ്കിൽ എംഎസ്സി (കംപ്യൂട്ടർ സയൻസ്)/ എംസിഎ അല്ലെങ്കിൽ തത്തുല്യം. ബിഎഡ് അഭിലഷണീയം. ഉയർന്ന പ്രായം 40. ടിജിടി യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 35 ലീഗൽ അസി. യോഗ്യത നിയമബിരുദം. പ്രായം 18‐32.
ഫീമെയിൽ സ്റ്റാഫ് നഴ്സ് പ്ലസ്ടുവും നഴ്സിങിൽ ഡിപ്ലാമയും/ബിഎസ്സി നഴ്സിങ്. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 35. കാറ്ററിങ് അസി. പ്ലസ്ടുവും കാറ്ററിങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും. ലോവർ ഡിവിഷൻ ക്ലർക് യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു, ഇംഗ്ലീഷ് ടൈപ്പിങിൽ 30ഉം ഹിന്ദിയിൽ 25ഉം . പ്രായം 18‐27. വയസ്സിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓരോതസ്തികയിലേക്കും ആവശ്യമായ യോഗ്യത സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് ഒമ്പത്. https://navodaya.gov.in
ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ
കേന്ദ്രപ്രതിരോധവകുപ്പിന് കീഴിൽ കൊൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ സൂപ്പർവൈസർ(എസ്‐1) തസ്തികയിലെ 20 ഒഴിവിലേക്കും ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. സൂപർവൈസർ തസ്തികയിലേക്ക് മെക്കാനിക്കലിലും ഇലക്ട്രിക്കൽ മെയിന്റനൻസിലും അഞ്ച് വീതവും അഡ്മിൻ ആൻഡ് എച്ച്ആറിലും നേവൽ ആർകിടെക്ചറിലും രണ്ട് വീതവും ഫിനാൻസ്, മെറ്റീരിയൽ മാനേജ്മെന്റ, ഫയർഫൈറ്റിങ്, കെമിസ്റ്റ്, വെൽഡേഴ്സ്, പെയിന്റർ എന്നിവയിൽ ഓരോന്നുമാണ് ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. അഡ്മിൻ ആൻഡ് എച്ച്ആർ, ഫിനാൻസ് വിഷയങ്ങളിലേക്ക് ബിരുദവും ആവശ്യമാണ്. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് ഇംഗ്ലീഷ്/ഹിന്ദി ബിരുദം(രണ്ട് ഭാഷകളും പഠിക്കണം), 55 ശതമാനം മാർക്കോടെയുള്ള ഹിന്ദി ഡിപ്ലോമ/ഹിന്ദി‐ഇംഗ്ലീഷ് ട്രാനസ്ലേഷൻ/ഇംഗ്ലീഷ്‐ഹിന്ദി/ ട്രാൻസ്ലേഷൻ എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായം 28. നിയമാനുസൃത ഇളവ് ലഭിക്കും. www.grse.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 21.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ
കേന്ദ്രസർക്കാരിന്റെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് . ഗ്രൂപ്പ് ബി(ഒന്ന്) അസി. ഡയറക്ടർ ഗ്രേഡ് ഒന്ന്(വില്ലേജ് ഇൻഡസ്ട്രീസ്) 3, അസി. ഡയറക്ടർ ഗ്രേഡ്(ഒന്ന്) അഡ്മിൻ ആൻഡ് എച്ച്ആർ 1, അസി. ഡയJക്ടർ ഗ്രേഡ് ഒന്ന് (എഫ്ബിഐ) 3, ഗ്രൂപ്പ് ബി (രണ്ട്) സീനിയർ എക്സിക്യൂട്ടീവ് (ഇസിആർ) 9, ഗ്രൂപ്പ് സി (ഒന്ന്) എക്സിക്യൂട്ടീവ്(വില്ലേജ് ഇൻഡസ്ട്രീസ്) 41, എക്സിക്യൂട്ടീവ് (ഖാദി) 8, എക്സിക്യൂട്ടീവ്(ട്രെയിനിംഗ്) 4, ഗ്രൂപ്പ് സി (രണ്ട്) ജൂനിയർ എക്സിക്യൂട്ടീവ് (എഫ്ബിഎഎ) 16, ജൂനിയർ എക്സിക്യൂട്ടീവ്(അഡ്മിൻ) 21, അസിസ്റ്റന്റ്(വിഐ) 11, അസിസ്റ്റന്റ് (ഖാദി) 1, അസിസ്റ്റന്റ് (ട്രെയിനിങ്) 1 എന്നിങ്ങനെയാണ് ഒഴിവ്. ഇതിൽ ഭിന്നശേഷിക്കാർക്കും സംവരണമുണ്ട്. www.kvic.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തയതി ജൂലായ് 31.
ടുബാക്കോ ബോർഡിൽ
ഗുണ്ടൂരിലെ ടുബാക്കോ ബോർഡിൽ ഫീൽഡ്ഓഫീസർ/ടെക്നിക്കൽ അസി. 25, അക്കൗണ്ടന്റ്/സൂപ്രണ്ടന്റ് 16 ഒഴിവുണ്ട്. ഇരു തസ്തികകളിലും പ്രായം 18‐30. ഫീൽഡ് ഓഫീസർ യോഗ്യത ബിഎസ്സി (അഗ്രികൾച്ചർ), അക്കൗണ്ടന്റ് യോഗ്യത ബിരുദവും ടാലിയിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. www.indiantobacco.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15.
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ മാനേജ്മെന്റ് ട്രെയിനി - 205 , എക്സിക്ൂട്ടീവ്-25, ഫയർ ഓപ്പറേറ്റർ ട്രെയിനി -25, ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ-81, ബോയിലർ ഓപ്പറേറ്റർ -7, ഓപ്പറേറ്റർ കം ടെക്നീഷ്യൻ -47, അറ്റന്റർ കം ടെക്നീഷ്യൻ -19 എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.sail.co.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 31 വരെ അപേക്ഷിക്കാം.
ഒ.എൻ.ജി.സി പെട്രോ അഡിഷൻസ് ലിമിറ്റഡ്
ഒ.എൻ.ജി.സി പെട്രോ അഡീഷൻസ് ലിമിറ്റഡ് ടെക്നിക്കൽ വിഭാഗത്തിൽ ക്രാക്കർ ഓപ്പറേഷൻ-1, പോളിമെർ ഓപ്പറേഷൻ-1, യുആൻഡ് ഒ ഓപ്പറേഷൻ-1, എച്ച്എസ്ഇഎഫ്-1, ഫയർ എന്നീ തസ്തികകളിലും ബിസിനസ് സപ്പോർട്ട് വിഭാഗത്തിൽ മെറ്റീരിയൽ മാനേജ്മെന്റ്-3, മാർക്കറ്റിംഗ്-2 എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. www.opalindia. എന്ന വെബ്സൈറ്റിലൂടെ ജൂലായ് 20 വരെ അപേക്ഷിക്കാം.
സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ
സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ ജൂനിയർ റിസേർച്ച് ഫെലോ-1, പോസ്റ്റ് ഡോക്ടറൽ ഫെലോ -2 എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 1 ന് മുൻപായി The Director, Zoological Survey of India, M-Block, New Alipore, Kolkata എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾ: zsi.gov.in.
കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ്
കേന്ദ്രസർക്കാരിന്റെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വിവിധ റിസർച് കൗൺസിലുകളിലേക്ക് ഒഴിവുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആയുർവേദം 16, യോഗ ആൻഡ് നാച്യുറോപ്പതി 4, യുനാനി 3, സിദ്ധ 2, ഹോമിയോപ്പതി 5 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 28. വിശദവിവരത്തിന് http//ayush.gov.in.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (പ്രൊഡക്ഷൻ)- 74 .ജൂനിയർ എൻജിനീയറിംഗ് അസിസ്റ്റന്റ് -IV (P&U) – 26.ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (ഇലക്ട്രിക്കൽ )/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -IV – 3, ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (ഇലക്ട്രിക്കൽ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -IV – 17, ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (ഇൻസ്ട്രുമെന്റേഷൻ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -IV – 3 , ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV ( ഫയർ & സേഫ്റ്റി) – 4, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് -IV – 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ജൂലായ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ:https://www.iocl.com
ന്യൂക്ലിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ
ന്യൂക്ലിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യയുടെ കീഴിൽ മദ്രാസ് അറ്റോമിക് പവർ കോർപറേഷനിൽ സ്റ്റൈപൻഡറി ട്രെയിനീസ്/ടെക്നീഷ്യൻ ബി(ഗ്രൂപ്പ് സി, സ്റ്റൈപൻഡറി ട്രെയിനീസ്/ സയന്റിഫിക് അസിസ്റ്റന്റ് ബി (ഗ്രൂപ്പ് ബി) 25, സയന്റിഫിക് അസി./സി (ഗ്രൂപ്പ് ബി) സേഫ്റ്റി സൂപ്പർവൈസർ 1 എന്നിങ്ങനെ ആകെ 68 ഒഴിവുണ്ട്. www) 42.npcil.nic.in/ www.npcilcareers.co.in ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 11