പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ റിക്രൂട്ട്മെന്റ് അസസ്മെന്റ് സെന്റർ 40 സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ഒന്നാം ക്ലാസ്സിലെ എൻജിനിയറിങ് ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം. www.rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.
യു.പി.എസ്.സി
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ഒഴിവിലേക്ക് യു.പി.എസ്.സി അപേക്ഷക്ഷണിച്ചു. കൃഷി വകുപ്പിൽ സിസ്റ്റം അനലിസ്റ്റ് 1, കോർപറേറ്റ്അഫയേഴ്സിൽ കമ്പനി പ്രോസ്യുക്യൂട്ടർ 5, ലോ ആൻഡ് ജസ്റ്റീസിൽ സൂപ്രണ്ടന്റ്(പ്രിന്റിങ്) 1, യു.പി.എസ്.സിയിൽ ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റിഫോംസ്) 1, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ അസി. കെമിസ്റ്റ് 5 എന്നിങ്ങനെ ഒഴിവുണ്ട്. https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 11.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡെപ്യൂട്ടി എൻജിനീയർ (ക്വാളിറ്റി)-1, ഡെപ്യൂട്ടി എൻജിനിയർ (പ്രൊഡക്ഷൻ)-1, ഡെപ്യൂട്ടി എൻജിനിയർ (പ്രൊഡക്ഷൻ സപ്പോർട്ട് )-3, സീനിയർ എൻജിനിയർ (ടെസ്റ്റിംഗ്)-2 എന്നിങ്ങനെയാണ് ഒഴിവുകൾ.ജൂലായ് 26 വരെ അപേക്ഷിക്കാം. വിലാസം: HEAD-HR, BEL-THALES Systems Limited, CNP Area, BEL Industrial Estate, Jalahalli Post, Bengaluru – 560013. വിശദവിവരങ്ങൾ: www.bel-india.in
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (സി.ഇ.എൽ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മാനേജീരിയൽ തസ്തികകളിലും ഡെപ്യൂട്ടി മാനേജർ, ഓഫീസർ തസ്തികകളിലുമായി 74 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. www.celindia.co. in വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 20.
ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. സോഫ്റ്റ്വേർ എൻജിനിയറിംഗ് 7, കംപ്യൂട്ടർ എൻജിനിയറിംഗ് 32, ഇൻഫർമേഷൻ ടെക്നോളജി 15, മാനേജ്മെന്റ് (ഡി.എസ്.എം) 4, മാനേജ്മെന്റ്(യു.എസ്.എം.ഇ) 19, ഇക്കണോമിക്സ് (യു.എസ്.എം.ഇ) 3, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് 5, അപ്ലൈഡ് ഫിസിക്സ് 8, എൻജിനിയറിംഗ് ഫിസിക്സ് 11, ബയോടെക്നോളജി 8, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് 26, ഇലക്ട്രിക്കൽ എൻജിനിയറിംഗ് 29 എന്നിങ്ങനെ ആകെ 167 ഒഴിവാണുള്ളത്. www.dtu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21.
തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ
തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ (തമിഴ്നാട് ഡോ. ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റി, നാഗപട്ടണം) അസി. പ്രൊഫസറുടെ 42 ഒഴിവിലേക്കും അസി. ലൈബ്രേറിയന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ 31, ബേസിക് സയൻസിൽ 9, ഫിഷറീസ് എൻജിനിയറിങിൽ 2 എന്നിങ്ങനെയാണ് അസി. പ്രൊഫസറുടെ ഒഴിവ്. അപേക്ഷാഫോറവും വിശദവിവരവും www.tnjfu.ac.in ൽ. അപേക്ഷ Registrar, Tamilnadu Dr. Jayalalitha Fisheries University, Nagapatttanam611002 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 2.
സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ്
സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ് 102 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്റ്രാഫ് നഴ്സ് , ഫിസിയോതെറാപ്പിസ്റ്റ്, ടെക്നീഷ്യൻ(ഓഡിയോമെട്രി),ടെക്നീഷ്യൻ(ഡയറ്റീഷൻ),ടെക്നീഷ്യൻ (റിഫ്രാക്ഷൻ/ഒപ്റ്റോമെട്രി)ടെക്നിക്കൽ (റേഡിയോഗ്രാഫർ) എന്നീ തസ്തികകളിലാണ് ഒഴിവ്. വിലാസം:The General Manager (P/Recruitment), Recruitment Department, Ranchi-834029 വിശദവിവരങ്ങൾക്ക്: www.centralcoalfields.in.
ഡൽഹി സർവകലാശാലയിൽ
ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ജയിക്കണം. www.du.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 23. നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോ റാഞ്ചി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സ്റ്റഡിസ് ആൻഡ് റിസർച്ച് ഇൻ ലോയിൽ പ്രൊഫസർ(ലോ‐റെഗുലർ) 2, അസോസിയറ്റ് പ്രൊഫസർ(ലോ‐കോൺട്രാക്ട്) 2, അസി. പ്രൊഫസർ(ലോ‐റെഗുലർ) 2 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനക്കനുസരിച്ചാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31.വിശദവിവരത്തിന് www.nusriranchi.ac.in.
അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റിയിൽ
കേന്ദ്ര ആണവോർജവകുപ്പിന് കീഴിൽ മുംബയിലുള്ള അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 57 ഒഴിവുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കേന്ദ്രങ്ങളാണ് സൊസൈറ്റിക്കുള്ളത്. ഇംഗ്ലീഷാണ് പഠന മാധ്യമം. പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ(പിജിടി), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടിജിടി), ലൈബ്രേറിയൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, പ്രൈമറി ടീച്ചർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രൈമറി ടീച്ചർ 30, പിജിടി (ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി) ഓരോന്നുവീതം ടിജിടി 21( ഇംഗ്ലീഷ് 4, ഹിന്ദി/സംസ്കൃതം 8, മാത്തമാറ്റിക്സ്/ഫിസിക്സ് 4, കെമിസ്ട്രി/ബയോളജി‐1, സോഷ്യൽസയൻസ് 4), സ്പെഷ്യൽ എഡ്യുക്കേറ്റർ 1, ലൈബ്രേറിയൻ 2 എന്നിങ്ങനെയാണ് ഒഴിവ്. www.aees.gov.in അല്ലെങ്കിൽ https://www.aees.mahaonline.gov.in എന്നിവ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 20.
റേഡിയോ അസ്ട്രോഫിസിക്സിൽ
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ പൂനെ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സിൽ അഡ്മിനിസ്ട്രേറ്റീവ് ട്രെയിനി 7 ഒഴിവുണ്ട്. യോഗ്യത ബിരുദം. കംപ്യൂട്ടർ അറിയണം, ഇംഗ്ലീഷിൽ സുഗമമായി എഴുതാനും വായിക്കാനും അറിയണം. പ്രായം 28ൽ താഴെ. ബിഇ/ബിടെക്, ഡിപ്ലോമ തുടങ്ങിയ സാങ്കേതിക യോഗ്യതയുള്ളവരെ പരിഗണിക്കില്ല. https://tinyurl.com/ncra20194 വഴി അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 20. The Administrative Officer, NCRATIFR, Post Bag 3, Ganeshkhind, Pune 411007 എന്ന വിലാസത്തിലും അയക്കാം.
പുതുച്ചേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
പുതുച്ചേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസി. ലൈബ്രേറിയൻ 1, ടെക്നിക്കൽ അസി.(മെക്കാനിക്കൽ, ഇസിഇ, ഇഇഇ, സിഎസ്ഇആൻഡ് സിവിൽ) 5, സൂപ്രണ്ടന്റ് 2, സ്റ്റെനോഗ്രാഫർ 1, ജൂനിയർ അസി. 7, ടെക്നീഷ്യൻ 6, ഓഫീസ് അറ്റൻഡന്റ് 2 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറത്തിന്റെ മാതൃക http://www.nitpy.ac.inഎന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം The Registrar, NIT Puducherry, Thiruvettakudy, Karaikal – 609 609 എന്ന വിലാസത്തിൽ ആഗസ്ത് ഒന്നിന് മുമ്പ് ലഭിക്കണം.
പട്ടികവർഗവികസന വകുപ്പിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനി
പട്ടികവർഗവികസന വകുപ്പിന്റെ ഓഫീസുകളിൽ 140 ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുണ്ട്. എസ്എസ്എൽസി ജയിച്ച പട്ടികവർഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഒരുവർഷത്തേക്കാണ് പരിശീലനം. പ്രായം 18‐35(ജനുവരി). കുടുംബ വാർഷിക വരുമാനം 40,000 രൂപയിൽ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയിലേ പരിഗണിക്കൂ. പട്ടികവർഗ വികസനവകുപ്പ് ജില്ലാ ഓഫീസിലെ എഴുത്ത് പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ പൂരിപ്പിച്ച് ജില്ലാ പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലാണ് നൽകേണ്ടത്.