തൈറോയ്ഡ് പ്രശ്നമില്ലാത്തവരുടെ എണ്ണം പരിമിതമാണിന്ന്. ഹോർമോൺ കൂടുന്നതും കുറയുന്നതും നന്നല്ല. ഹൈപ്പോതൈറോയ്ഡുള്ളവർ ഒമേഗത്രീ ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ,ചാള,ട്യൂണ മത്സ്യങ്ങൾ കഴിക്കണം.
അയഡിൻ സമ്പുഷ്ടമായ കൊഴുപ്പു കുറഞ്ഞ പാൽ, ചീസ്, തൈര് എന്നിവയും സിങ്ക് അടങ്ങിയ ബീഫ്, ചിക്കൻ, ഞണ്ട്, ചെമ്മീൻ എന്നിവയും ഹോർമോൺ ഉത്പാദനത്തെ സഹായിക്കും. നിത്യവും മുട്ടയുടെ വെള്ള കഴിക്കാം . ഒലീവ് ഓയിലിലുള്ള ന്യൂട്രിയന്റുകളും മികച്ചതാണ്. ഫ്ലാക് സീഡുകൾ, പയർവർഗങ്ങൾ, നാരുകളടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും കഴിക്കുക. കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, ചീര, അമിത മധുരം, വറുത്ത ഭക്ഷണം, ഗ്രീൻ ടീ തുടങ്ങിയവ ഒഴിവാക്കുക.
ഹൈപ്പർ തൈറോയ്ഡ് ഉള്ളവർ കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ്, കോളിഫ്ളവർ , തവിടുള്ള അരി, റാഗി, ഗ്രീൻ ടീ എന്നിവ കഴിക്കുക. അയഡിൻ, സിങ്ക്, സെലേനിയം എന്നിവയടങ്ങിയ ഭക്ഷണം കുറയ്ക്കുക. പാലും പാലുത്പന്നങ്ങളും മധുരവും കഴിവതും ഒഴിവാക്കുക.